അടിമാലിക്ക് സമീപത്ത് ബൈക്കൊന്ന് ചരിഞ്ഞു, അതുവഴി വന്ന പൊലീസുകാര്‍ കാര്യം തിരക്കി, പിടിയിലായത് സ്ഥിരം ബൈക്ക് മോഷ്ടാക്കൾ

Published : Jun 11, 2025, 02:20 AM IST
bike theft

Synopsis

ഇടുക്കിയിൽ നിരവധി ഇരു ചക്ര വാഹന മോഷണ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിലായി.

ഇടുക്കി: നിരവധി ഇരു ചക്ര വാഹന മോഷണ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ പോകുമ്പോൾ അടിമാലിക്ക് സമീപം അപകടത്തിൽ പെട്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പൊലിസ് പിടിയിൽ ആയത്. ഏതാനും നാളുകൾക്കിടെ ഇടുക്കിയിൽ നിന്ന് കാണാതായ വിവിധ ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണിവർ.

ഇടുക്കി രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശി ഒറ്റപ്ലാക്കൽ അനൂപ്, അണക്കര സ്വ ദേശി വാഴയിൽ ചന്ദ്രപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് ഉടുമ്പഞ്ചോല സ്റ്റേഷൻ പോലിസ് സ്റ്റേഷൻ പരിധിയിലെ മുക്കുടിലിൽ നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇത്‌ സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

മോഷ്ടിച്ച ബൈക്കിൽ കോതമംഗലത് പോയി തിരികെ വരുന്ന വഴി അടിമാലിക്ക് സമീപത്തു വെച്ച് അപകടത്തിൽ പെട്ടു. പട്രോളിങ്ങിന് എത്തിയ അടിമാലി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുക്കിടിയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ആണ് ഇവരുടെ കൈവശം ഉള്ളതെന്ന് സമ്മതിച്ചു. തുടർന്ന് പ്രതികളെ ഉടുമ്പൻചോല പൊലീസിന് കൈമാറി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇടുക്കിയിലെ വിവിധ മേഖലകളിൽ നിന്നും ഇരുവരും ചേർന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചത്.

രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് രണ്ട് ബൈക്കുകളും കുമളി ചക്കുപളത്തു നിന്ന് രണ്ട് ബൈക്കുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്. മറ്റ് മേഖലകളിൽ നിന്നും അടുത്തയിടെ ഇരു ചക്ര വാഹനങ്ങൾ നഷ്ടപെട്ട സംഭവങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലിസ് അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം