ഉദ്ഘാടനത്തിന് തൊട്ടുമുൻപ് തിരുവനന്തപുരത്ത് ബൈക്ക് കടയിൽ തീപിടിത്തം; 32 വാഹനങ്ങൾ കത്തിനശിച്ചു

Published : May 08, 2022, 06:36 AM ISTUpdated : May 08, 2022, 07:07 AM IST
ഉദ്ഘാടനത്തിന് തൊട്ടുമുൻപ് തിരുവനന്തപുരത്ത് ബൈക്ക് കടയിൽ തീപിടിത്തം; 32 വാഹനങ്ങൾ കത്തിനശിച്ചു

Synopsis

വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്

തിരുവനന്തപുരം: മുട്ടത്തറയിൽ ബൈക്ക് വാടകക്ക് നൽകുന്ന കടയിൽ തീപ്പിടുത്തം. 32 ബൈക്കുകൾ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാൻ ഇരുന്ന കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചത്. വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

പുതുതലമുറ ബൈക്കുകളാണ് കത്തിനശിച്ചവയിൽ ഏറെയും. സമീപത്തൊന്നും മറ്റ് കടകളില്ല. പുതിയ കെട്ടിടമാണ്. ജനാലകൾ തകർത്താണ് ഫയർ ഫോഴ്സ് തീയണച്ചത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഫയർ ഫോഴ്സ് സംഘങ്ങൾ ഏറെ പണിപ്പെട്ടാണ് തീയണച്ചത്.

PREV
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്