
കല്‍പ്പറ്റ: വയനാട്ടില്‍ ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ വനംവകുപ്പിന്റെ പിടിയിലായി. മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പെരുന്തട്ട, ചെമ്പ്ര ഭാഗങ്ങളില്‍ നിന്ന് ചന്ദന മരം മുറിച്ച കേസിലാണ് ഓടത്തോട് മേലേത്തൊടിക മുഹമ്മദ് ഫിനാന്‍ (19) ഓടത്തോട് കാട്ടുംകടവത്ത് സാബിന്‍ റിഷാദ് (19) എന്നിവരെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വിപിന്‍ കുമാര്‍ (35) എന്നയാളെ കൂടി പിടികൂടാനുണ്ടെന്ന് വനപാലകര്‍ അറിയിച്ചു.
ഒരു മരം മുറിച്ച് കടത്തിയതിന് ശേഷം മറ്റൊന്ന് മുറിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ വലയിലായത്. ആദ്യത്തെ മരം മുറിച്ച് കഷ്ണങ്ങളാക്കി പ്രതികളുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഡി ഹരിലാല്‍, ഡെപൃൂട്ടി റേഞ്ച് ഓഫീസര്‍മാരായ വി ആര്‍ ഷാജി, കെ സനല്‍, ബീറ്റ് ഓഫീസര്‍മാരായ റെല്‍ജു വര്‍ഗീസ്, ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam