
കൊച്ചി: തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരനായ സിബുവിനാണ് പരിക്കേറ്റത്. കഴിഞ്ഞ അഞ്ചാം തിയ്യതിയായിരുന്നു അപകടം. കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി കെട്ടിയ തോരണമാണ് സിബുവിന്‍റെ കഴുത്തില്‍ കുടുങ്ങിയത്.
ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടെയാണ് തുണികൊണ്ടുള്ള തോരണം കഴുത്തില്‍ കുടുങ്ങിയത്. കഴുത്ത് മുറിഞ്ഞ് പരിക്കേറ്റ സിബു ആശുപത്തിയില്‍ ചികിത്സതേടി. മുറിവ് ഉണങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് അപകടകാരണം തോരണം കഴുത്തില്‍ കുടുങ്ങിയതാണെന്ന് സിബു വീട്ടുകാരോടും സുഹ്യത്തുക്കളോടും പറഞ്ഞത്. അമിത വേഗതയിലല്ലാത്തതിനാലും വണ്ടി പെട്ടന്ന് തന്നെ നിര്‍ത്താൻ കഴിഞ്ഞതിനാലുമാണ് വലിയ അപകടം ഒഴിവായത്.
കൊച്ചി കാര്‍ണിവലിന്‍റെ ഭാഗമായി ഫോർട്ട്കൊച്ചി വേളി മുതൽ ഞാലിപറമ്പ് വരെയുള്ള ഭാഗങ്ങളിൽ അലങ്കരിക്കുന്നതിന്‍റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയ തുണിയുടെ തോരണമാണ് അപകടമുണ്ടാക്കിയത്. തോരണം കഴുത്തിൽ ചുറ്റി വീട്ടമ്മയുടെ കഴുത്തിനും നേരത്തെ മുറിവേറ്റിരുന്നു. പിന്നാലെയാണ് സിബുവിനും പരിക്കേറ്റത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam