
തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിൽ നിന്നും മോട്ടോർ സൈക്കിളുകൾ മോഷണം നടത്തി പൊളിച്ചു വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ കാട്ടാക്കട പൊലീസ് അറസ്റ് ചെയ്തു. അമ്പൂരി കാരിക്കുഴി തെന്മല പേരേക്കല്ല് ആറ്റിൻകര പുത്തൻ വീട്ടിൽ നിന്നും വീരണകാവ് അരിക്കുഴി നിഷാ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന വർഗീസ് മകൻ ബോബനെ (43) ആണ് കട്ടാക്കട പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും മൂന്ന് ബൈക്കുകൾ, ആർ സി ബുക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾ സംഘത്തിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ വെള്ളറട പാറശാല തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും മോഷണം പോയവയാണ്. ഇൻസ്പെക്ടർ ജി സുനിൽകുമാർ, സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ, എ എസ് ഐ ഹെൻഡേഴസൺ, എ എസ് ഐ മഹേഷ്, എ എസ് ഐ ശ്രീകുമാർ, സി പി ഒ പ്രദീപ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam