കെഎസ്ആർടിസി ബസിന് മുന്നിൽ യുവാവിന്റെ ബൈക്ക് അഭ്യാസം, പിടിയില്‍

Published : Jul 14, 2022, 03:22 PM IST
കെഎസ്ആർടിസി ബസിന് മുന്നിൽ യുവാവിന്റെ ബൈക്ക് അഭ്യാസം, പിടിയില്‍

Synopsis

തീക്കോയി ഈരാറ്റുപേട്ട റൂട്ടിൽ വച്ചാണ് കെഎസ്ആർടിസി ബസ്സിന് മുമ്പിൽ ആരോമൽ ബൈക്ക് അഭ്യാസം നടത്തിയത്...

കോട്ടയം : കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ  ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.  തിരുവന്തപുരം പൗടിക്കോണം സ്വദേശി ആരോമലാണ് (19) പിടിയിലായത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 

തീക്കോയി ഈരാറ്റുപേട്ട റൂട്ടിൽ വച്ചാണ് കെഎസ്ആർടിസി ബസ്സിന് മുമ്പിൽ ആരോമൽ ബൈക്ക് അഭ്യാസം നടത്തിയത്. ബൈക്കിന്റെ മുൻചക്രം ഉയർത്തിയായിരുന്നു അഭ്യാസം. ആനിയിളപ്പ് മുതൽ നടക്കൽ വരെ ഈ അഭ്യാസം തുടർന്നതായി ബസ്സിൽ ഉണ്ടായിരുന്നവർ പറഞ്ഞു. ബസ്സിൽ ഉണ്ടായിരുന്നവർ ചിത്രീകരിച്ച വീഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി