മലപ്പുറം പാലേമാട് വിവേകാനന്ദ കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം

Published : Jul 14, 2022, 03:04 PM ISTUpdated : Jul 21, 2022, 09:15 PM IST
മലപ്പുറം പാലേമാട് വിവേകാനന്ദ കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം

Synopsis

പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ വിദ്യാർത്ഥികളാണ്  ഏറ്റുമുട്ടിയത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല

മലപ്പുറം: പാലേമാട് കോളേജ് വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ബാക്കിയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ വിദ്യാർത്ഥികളാണ്  ഏറ്റുമുട്ടിയത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളെയും കോളേജ് അധികൃതരെയും വിളിച്ചു വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് പറയാനുള്ളത് കേട്ട ശേഷം സംഭവത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ബിസിഎം കോളേജിന് മുകളിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു

കോട്ടയം ബിസിഎം കോളേജിന് മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ചു. പന്തളം എടപ്പോൺ സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർഥിനിയായിരുന്നു ദേവിക.  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. കുട്ടിക്ക് വിഷാദ രോഗമുണ്ടായിരുന്നെന്നാണ് വിവരം. നേരത്തെയും കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്‍ച്ച രാവിലെയാണ് ദേവിക കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്.

കോന്നിയിലെ കൂട്ട ആത്മഹത്യക്ക് ഏഴ് വയസ്, ദുരൂഹത നീങ്ങുന്നില്ല

കോന്നിയിലെ മൂന്ന് പെൺകുട്ടികളുടെ  ദുരൂഹ മരണത്തിന് ഏഴ് വയസ് തികഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയില്ല. വീട് വിട്ടിറങ്ങിയ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. എന്നാൽ മരണകാരണം കണ്ടെത്താൻ പൊലീസ് പരാജയപ്പെട്ടെന്നാണ് ബന്ധുക്കൾ ഇപ്പോഴും ആരോപിക്കുന്നത്.

രാജി, ആര്യ,ആതിര...... ഒറ്റപ്പാലത്തെ മങ്കരക്ക് സമീപം മൂന്ന് പെൺജീവനുകൾ റെയിൽവേ ട്രാക്കിൽ ഒടുങ്ങിയിട്ട് എഴ് കൊല്ലം.  ദുരൂഹത നിറഞ്ഞ മരണത്തിന് ഓട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കി ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണം മതിയാക്കി. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള ബന്ധുക്കളുടെ നിവേദനം സർക്കാർ തള്ളാത്തത് മാത്രമാണ് ഈ കേസിലെ ഏക പ്രതീക്ഷ.

2015 ജൂലൈ ഒൻപതിനാണ് കോന്നി ഗവര്‍ണ്‍മെൻ്റ് ഹയർ സെക്കന്ററി സ്കൂളില വിദ്യാർത്ഥികളായിരുന്ന ഇവരെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ബെംഗ്ലൂരുവിൽ എത്തിയെന്ന് ആദ്യം കണ്ടെത്തിയിരുന്നു. പക്ഷെ മൂന്നാം ദിവസം  റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 

ആദ്യം കോന്നി സിഐയുടെ നേതൃത്തിലാണ് അന്വേഷണം. നാട്ടുകരുടെ പ്രതിഷധത്തെ തുട‍‍ർന്ന് അന്ന് ഐജി ആയിരുന്ന ബി സന്ധ്യയും റേഞ്ച് ഡിഐജിആയിരുന്ന് മനോജ്എബ്രഹാമും കേസ് ഏറ്റെടുത്തു. പക്ഷെ ഫൊറൻസിക് പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് വിധി എഴുതി. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം പൊലീസ് മൊഴി എടുത്തു. ബാഹ്യ ഇടപെടലും ലൈംഗിക അതിക്രമവും ഇല്ലെന്ന കാരണത്താലാണ് അന്വേഷണം അവസാനിപ്പിച്ചത്.  പക്ഷെ നാട്ടുകാ‍ർക്ക് ഇതിൽ തൃപ്തി ഉണ്ടായിരുന്നില്ല. അങ്ങനെ കേസ് ഹൈക്കോടതിയിലെത്തി.  തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. പക്ഷെ പ്രതീക്ഷിച്ച  പുരോഗതി ഉണ്ടായില്ല.

ഹയർസെക്കന്ററി വിദ്യാർത്ഥികളായ പെൺകുട്ടികൾ സ്വയം ബെഗ്ലരൂവിലേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എന്തിനാണ് അവർ നാടുവിട്ടതെന്ന ചേദ്യത്തിന് ഉത്തരം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ‌ിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും