പട്ടാപ്പകൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി, എല്ലാത്തിനും സാക്ഷിയായി സിസിടിവി

Published : Oct 15, 2026, 09:49 PM IST
bike theft in broad daylight in palakkad

Synopsis

സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വാഹനം കാണാതായ വിവരം അറിയുന്നത്.

നാട്ടുകൽ:പാലക്കാട് ചെത്തല്ലൂരിൽ പട്ടാപ്പകൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു. ചെത്തല്ലൂരിൽ സിൽവർ സ്റ്റോൺ ടൈൽസ് കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടാക്കൾ കവർന്നു. ആലിപ്പറമ്പ് വട്ടപ്പറമ്പ് പട്ടിക്കാടൻ വീട്ടിൽ ആമിനത്ത് റോസ്ന ഉടമസ്ഥതയിലുള്ള വാഹനമാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വാഹനം കാണാതായ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ, സമീപത്തെ 200 മീറ്റർ അപ്പുറമുള്ള സിസിടിവി ക്യാമറയിൽ നിന്നും വാഹനം കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ലഭ്യമായിട്ടുണ്ട്. സംഭവത്തിൽ നാട്ടുകൽ പൊലിസിൽ പരാതി നൽകിയിട്ടുണ്ട് . സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലമുഴുവൻ മൂടിയെത്തിയത് മുൻ ജീവനക്കാരി മോനിഷ, മെഡിക്കൽ ഷോപ്പിന്‍റെ പൂട്ട് പൊളിച്ച് മോഷണം, സിസിടിവി പരിശോധിച്ചപ്പോൾ കുടുങ്ങി; 28 കാരി പിടിയിൽ
മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടം, രാത്രിയിൽ വീടിന് തീ വയ്ക്കാൻ ശ്രമം, സ്കൂട്ടറും സുപ്രധാന രേഖകളും കത്തിനശിച്ചു