'ബൈക്ക് മോഷണം, ചന്ദനക്കടത്ത്,കത്തിക്കുത്ത്', ഒളിസങ്കേതത്തിൽ ലഹരി ഉപയോഗിക്കുന്നതിനിടെ പ്രതിയെ പൊക്കി പൊലീസ്

Published : Oct 14, 2022, 06:03 PM IST
'ബൈക്ക് മോഷണം, ചന്ദനക്കടത്ത്,കത്തിക്കുത്ത്', ഒളിസങ്കേതത്തിൽ ലഹരി ഉപയോഗിക്കുന്നതിനിടെ പ്രതിയെ പൊക്കി പൊലീസ്

Synopsis

നിരവധി കഞ്ചാവ്, മോഷണ കേസിലെ പ്രതി പിടിയിലായി.  ചേലേമ്പ്ര അന്തിക്കാടൻ കുഴിയിൽ നുബിൻ അശോകിനെ കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി ഫറോക്ക് പൊലീസിൽ ഏൽപ്പിച്ചത്

കോഴിക്കോട്:  നിരവധി കഞ്ചാവ്, മോഷണ കേസിലെ പ്രതി പിടിയിലായി.  ചേലേമ്പ്ര അന്തിക്കാടൻ കുഴിയിൽ നുബിൻ അശോകിനെ കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി ഫറോക്ക് പൊലീസിൽ ഏൽപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

രഹസ്യ സങ്കേതത്തിൽ ഒളിച്ചിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ബൈക്ക് മോഷണം,ചന്ദന കടത്ത്, അടിപിടി, കത്തികുത്ത് തുടങ്ങിയ കേസുകൾ നിപുണിന്റെ പേരിലുണ്ടായിരുന്നു. വാറണ്ട് നിലവിലുള്ള ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചു കഴിയുകയായിരുന്നു.

Read more: 'മിനിറ്റ്സിൽ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളും', നഗരസഭാ കൗൺസിൽ ബഹിഷ്കരിച്ച് എൽഡിഎഫ് കൗൺസിലര്‍മാ‍‍ര്‍

അതേസമയം, ബൈക്കില്‍ മിന്നല്‍ വേഗത്തില്‍ വന്ന് കഞ്ചാവ് കൈമാറി, അതേ വേഗതയില്‍ തിരിച്ച് പോയി കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവിനെ ഒടുവില്‍ നാര്‍ക്കോട്ടിക് എന്‍ഫോഴ്‌മെന്‍റെ് സംഘം പിടികൂടി. കൂമ്പന്‍പ്പാറ, ഓടയ്ക്കാ സിറ്റി, മാങ്കട് ഭാഗങ്ങളിലാണ് ഇയാള്‍ മിന്നല്‍ വേഗത്തില്‍ വന്ന് കഞ്ചാവ് വിതരണം ചെയ്ത് പോകുന്നത്. നിരവധി തവണ പരാതി ലഭിച്ചെങ്കിലും യുവാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ വലവിരിച്ച് കാത്തിരുന്ന നര്‍ക്കോട്ടിക് എന്‍ഫോഴ്‌മെന്‍റെ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിമാലി ഓടയ്ക്കാ സിറ്റിയില്‍ നെല്ലിക്കാ പറമ്പില്‍ വീട്ടില്‍ അപ്പുക്കുട്ടനെയാണ് സ്‌കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഇ ഷൈബുവിന്‍റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ഇയാളുടെ പക്കല്‍ നിന്നും 1.102 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇടനിലക്കാരുടെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ്  പിടികൂടിയത്. കുറച്ച് മാസങ്ങളാണ് ബൈക്കില്‍ കഞ്ചാവടക്കമുള്ള ലഹരി ഉല്പന്നങ്ങള്‍ മേഖലയില്‍ എത്തുന്നതായി അധിക്യതര്‍ വിവരം ലഭിച്ചിരുന്നു. പരിശോധനകള്‍ കര്‍ശനമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അപ്പുക്കുട്ടന് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്ന് സംബന്ധിച്ചുള്ള അന്വേഷണം അധിക്യതര്‍ ആരംഭിച്ചു. പ്രിവന്‍റീവ് ഓഫീസര്‍മാരായ അനില്‍  എം സി ,  വിനേഷ് സി.എസ് , അസീസ് കെ.എസ്, ഗ്രേഡ് പ്രിവന്‍റീവ് ഓഫീസര്‍ സുധീര്‍ വി.ആര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നെല്‍സന്‍ മാത്യു, സിജു മോന്‍ കെ.എന്‍, എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്