പെട്രോൾ തീർന്ന് ഉപേക്ഷിച്ച നിലയിൽ ബൈക്ക്, മോഷ്ടാക്കൾ പിടിയിൽ

Published : Jan 18, 2022, 11:44 PM IST
പെട്രോൾ തീർന്ന് ഉപേക്ഷിച്ച നിലയിൽ ബൈക്ക്, മോഷ്ടാക്കൾ പിടിയിൽ

Synopsis

കഴിഞ്ഞ 10 ന് പുലർച്ചെയാണ് ബൈക്കുകൾ മോഷണം പോയത്. ഈ രണ്ടു ബൈക്കുകളും പെട്രോൾ തീർന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാത്തമംഗലാത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു

കോഴിക്കോട്: തിരുവമ്പാടി പാതിരാമണ്ണിൽ നിന്ന് രണ്ടു പൾസർ ബൈക്കുകൾ മോഷ്ടിച്ച മോഷ്ടാക്കളെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ചാമോറ തകരക്കാട്ടിൽ വീട്ടിൽ താമസിക്കുന്ന അഖിൽ മോൻ, ഇടുക്കി ശിവാ ഭവനിൽ താമസിക്കുന്ന അജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 10 ന് പുലർച്ചെയാണ് ബൈക്കുകൾ മോഷണം പോയത്. ഈ രണ്ടു ബൈക്കുകളും പെട്രോൾ തീർന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാത്തമംഗലാത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തിരുവമ്പാടി സി ഐ പി സുമിത്കുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിശ്വൻ, അനീസ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ