അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ചു, മറ്റൊരു കാറിന് മുന്നിലേക്ക് വീണ് അപകടം, യുവാവിന് ദാരുണാന്ത്യം

Published : Oct 07, 2025, 06:56 PM IST
bIke accident

Synopsis

കൊല്ലം കടയ്ക്കൽ ദർഭക്കാട് ഉണ്ടായ വാഹനാപകടത്തിൽ കോട്ടുക്കൽ സ്വദേശിയായ ബൈക്ക് യാത്രികൻ മിഥുൻ മരിച്ചു.  ഇടിയുടെ ആഘാതത്തിൽ എതിരെ വന്ന കാറിന് മുന്നിലേക്ക് തെറിച്ചുവീണ മിഥുൻ തൽക്ഷണം മരിച്ചു.

കൊല്ലം: കടയ്ക്കൽ ദർഭക്കാട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോട്ടുക്കൽ സ്വദേശി മിഥുനാണ് (30) മരിച്ചത്. ഇദ്ദേഹം ഒരു സ്വകാര്യ ബസ് ഡ്രൈവറാണ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു കാർ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയതാണ് അപകടത്തിന് കാരണമായത്. ഈ കാർ മിഥുൻ സഞ്ചരിച്ച ബൈക്കിലിടിച്ചു.

ഇടിയുടെ ആഘാതത്തിൽ മിഥുൻ എതിരെ വന്ന മറ്റൊരു കാറിന് മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മിഥുൻ സഞ്ചരിച്ച ബൈക്കും ഇതേ കാറിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് 'ഇടത് കൗൺസിലർമാർ'; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു
കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം