ചാരുംമൂടിൽ ബൈക്കുകൾ കൂട്ടിയിടിച്ചു, തെറിച്ചുവീണ യുവാവിനെ ബസ്സിടിച്ചു, ദാരുണാന്ത്യം

Published : Dec 05, 2023, 08:59 AM IST
ചാരുംമൂടിൽ ബൈക്കുകൾ കൂട്ടിയിടിച്ചു, തെറിച്ചുവീണ യുവാവിനെ ബസ്സിടിച്ചു, ദാരുണാന്ത്യം

Synopsis

ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   

ആലപ്പുഴ: ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കെ പി റോഡിൽ നൂറനാട് കെ സി എം ആശുപത്രിക്കു സമീപം ഇന്നലെ വൈകിട്ട് 3,30 ഓടെയാണ് സംഭവമുണ്ടായത്. നൂറനാട് എരുമക്കുഴി മുകളയ്യത്ത് വിനീഷ് ഭവനത്തില്‍ വിനീഷ് കുമാർ (35) ആണ് മരിച്ചത്.

ചാരുംമൂട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ വിനീഷിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ചു വീണ വിനീഷിനെ  സ്വകാര്യ ബസിടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   

നേരത്തെ കെ എസ് ആർ ടി സി റിജ്യണല്‍ വർക്സ് ഷോപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്നു വിനീഷ്. വിജയന്‍ പിള്ളയുടെയും സരസ്സമ്മയുടെയും മകനാണ്.  സഹോദരൻ: വിജി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്