
മലപ്പുറം: ബൈക്കുകൾ മോഷണം പോയത് അന്വേഷണം നടത്തിചെന്നെത്തിയത് മാല പൊട്ടിക്കൽ സംഘത്തിലേക്ക്. പെരുമ്പാവൂർ സ്വദേശി മാടവന സിദ്ദീഖ്(46) കൂട്ടാളി പാണ്ടിക്കാട് സ്വദേശി പട്ടാണി അബ്ദുൾ അസീസ്(46) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ ബസ് സ്റ്റാൻഡുകൾ ഹോസ്പിറ്റൽ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷണം പോയിരുന്നത്. തുടർന്ന് സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചും ഇത്തരം കേസുകളിലെ മുൻ പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ മാടവന സിദ്ദീഖും അബ്ദുൾ അസീസും ചേർന്നാണ് ബൈക്കുകൾ മോഷണം നടത്തുന്നതെന്നും ആ ബൈക്കുകളിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് കവർച്ച നടത്തുന്നതായി സൂചന ലഭിക്കുകയും ചെയ്തു.
തുടർന്ന് പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. പ്രതികൾ മോഷ്ടിച്ച ബൈക്കിൽ പെരിന്തൽമണ്ണയിലേക്ക് വരുന്നതായി വിവരം ലഭിച്ചതോടെ വലയിലാക്കുകയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണ, നിലമ്പൂർ സ്റ്റേഷൻ പരിധിയികളിൽ നിന്നും രണ്ടു ബൈക്കുകൾ മോഷ്ടിച്ചതായും ആ ബൈക്കുകളിൽ കറങ്ങിനടന്ന് തൃശ്ശൂർ ജില്ലയിൽ വഴിയാത്രക്കാരായ രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ച് കവർച്ച നടത്തിയതായും പോലീസിനോട് സമ്മതിച്ചു. അമ്പതിലധികം മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ പെരുമ്പാവൂർ സ്വദേശി മാടവന സിദ്ദീഖ്.
Read more: 500 സിസി ബുള്ളറ്റ്, കര്‍ണാടക രജിസ്ട്രേഷന്‍, ചുവന്ന ലൈനിംഗ് ഒക്കെയായി മനോഹരം, പക്ഷെ വ്യാജൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam