164 ൽ 155 ബൂത്തിലും പിന്നിലായി, 31 ഇടത്ത് മൂന്നാമത്; മുകേഷ് കൊല്ലം എംഎൽഎ സ്ഥാനം രാജിവക്കണം: ബിന്ദു കൃഷ്ണ

Published : Jun 05, 2024, 08:02 PM ISTUpdated : Jun 05, 2024, 08:09 PM IST
164 ൽ 155 ബൂത്തിലും പിന്നിലായി, 31 ഇടത്ത് മൂന്നാമത്; മുകേഷ് കൊല്ലം എംഎൽഎ സ്ഥാനം രാജിവക്കണം: ബിന്ദു കൃഷ്ണ

Synopsis

ജനാധിപത്യ പ്രക്രിയയിൽ ജനം കൈയ്യൊഴിഞ്ഞ മുകേഷ് ജനഹിതം തിരിച്ചറിഞ്ഞ് എം എൽ എ സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു

കൊല്ലം: കൊല്ലം: ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ് കൊല്ലം എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കൊല്ലം നിയോജക മണ്ഡലത്തിൽ മാത്രമായി 23792 വോട്ടിന് മുകേഷ് പിന്നിൽ പോയിട്ടുണ്ട്. ആകെയുള്ള 164 ബൂത്തുകളിൽ 155 ബൂത്തുകളിലും എം എൽ എ പിന്നിലായി. 9 ഇടങ്ങളിൽ മാത്രമാണ് നേരിയ വോട്ടിന് ലീഡ് ചെയ്തത്. 31 ബൂത്തുകളിൽ 3 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നും ബിന്ദു കൃഷ്ണ ചൂണ്ടികാട്ടി.

ഈ കണക്കുകൾ തെളിയിക്കുന്നത് കൊല്ലം നിയോജക മണ്ഡലത്തിലെ ജനതയ്ക്ക് മുകേഷ് എം എൽ എ യിലുള്ള വിശ്വാസം നഷ്ടപ്പട്ടിരിക്കുന്നു എന്നതാണ്. ജനാധിപത്യ പ്രക്രിയയിൽ ജനം കൈയ്യൊഴിഞ്ഞ മുകേഷ് ജനഹിതം തിരിച്ചറിഞ്ഞ് എം എൽ എ സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കേവലം 36618 വോട്ടുകൾ മാത്രമാണ് മുകേഷിന് ലഭി്ച്ചിരിക്കുന്നു എന്നുള്ള യാഥാർത്ഥ്യം എം എൽ എ തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

മൂന്നാമൂഴം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ; 'ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാകും'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാസ‍ർകോട്ടെ സ്റ്റുഡിയോയിൽ എടുത്ത ചിത്രം ടെലഗ്രാമിൽ കണ്ട് യുവതികൾ ഞെട്ടി, ആൽബം ഡിസൈനർ സ്വന്തം നാട്ടിലെ പെൺകുട്ടികളുടെ മോർഫ് ചെയ്തു, പിടിയിൽ
വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ