കാപ്പാ കേസ് പ്രതി രാധാകൃഷ്ണന്റെ പിറന്നാൾ, ഒത്തുകൂടിയവരെല്ലാം നിരവധി കേസിൽ പ്രതികൾ, കൂട്ടത്തോടെ പൊക്കി

Published : Jul 14, 2024, 11:52 PM IST
കാപ്പാ കേസ് പ്രതി രാധാകൃഷ്ണന്റെ പിറന്നാൾ, ഒത്തുകൂടിയവരെല്ലാം നിരവധി കേസിൽ പ്രതികൾ, കൂട്ടത്തോടെ പൊക്കി

Synopsis

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തിയത്. 

കൊച്ചി: നിരവധി ക്രിമനൽ കേസുകളിലെ പ്രതിയായ ചേരനാല്ലൂർ സ്വദേശി രാധകൃഷ്ണന്റെ വരാപ്പുഴ പുഞ്ചക്കുഴിയിലെ വാടക വീട്ടിൽ പിറന്നാളാഘോഷത്തിനെത്തിയ ക്രിമിനൽ സംഘം പൊലീസ് പിടിയിൽ. ചാവക്കാട് മണലംകുന്ന് ചെറുതോട്ടു പുറത്ത് അനസ് (25), ആലുവ തായിക്കാട്ടുകര കളത്തിപ്പറമ്പിൽ അർഷാദ് (23), ഹരിപ്പാട് കുഞ്ചനല്ലൂർ എസ്.പി ഹൗസിൽ സൂരജ് (26), ഹരിപ്പാട് വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), വടുതല വെള്ളിന വീട്ടിൽ ഷെറിൻ സേവ്യർ (47), കൂനംതൈ തോട്ടു പുറത്ത് സുധാകരൻ (42), ആലത്തൂർ കൊക്രാട്ടിൽ മുഹമ്മദ് ഷംനാസ് (28), ഏലൂർ കുടിയിരിക്കൽ വസന്ത് കുമാർ (22) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തിയത്. പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ക്രിമനൽ സംഘത്തിന്റെ കൂടിച്ചേരലായിരുന്നു ഇതെന്ന് സംശയമുണ്ട്. നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായവർ. അനസിന് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്. അർഷൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസിൽ പ്രതിയാണ്. 

സൂരജ് ഹരിപ്പാട സ്റ്റേഷനിൽ മൂന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണ്. യദുകൃഷ്ണൻ വധശ്രമമുൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ്. ഷെറിൻ സേവ്യറിന് നോർത്ത് സ്റ്റേഷനിൽ 4 കേസുകളുണ്ട്. സുധാകരൻ കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരകായുധമായി ആക്രമിച്ച കേസിൽ പ്രതിയാണ്. മുഹമ്മദ് ഷംനാസ് കൊലപാതകക്കേസിലെ പ്രതിയാണ്. വസന്ത് കുമാർ ഏലൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസിലെ പ്രതിയാണ്. കാപ്പ ചുമത്തപെട്ട് സിറ്റി പരിധിയിൽ നിന്ന് നാടുകടത്തപ്പെട്ടയാളാണ് രാധാകൃഷ്ണൻ.

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്
പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു