പള്ളൂർ സ്വദേശി അമലാണ് പിടിയിലായത്. യുവമോർച്ച നേതാവ് സ്മിൻതേഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു അമൽ.

കണ്ണൂർ: കണ്ണൂർ പാറാലിൽ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പള്ളൂർ സ്വദേശി അമലാണ് പിടിയിലായത്. യുവമോർച്ച നേതാവ് സ്മിൻതേഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു അമൽ. വധശ്രമ കേസ് പ്രതിയെ ഒളിച്ച് താമസിക്കാൻ സഹായിച്ചതിന് സ്മിൻതേഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ 12ന് പാറാൽ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന 2 സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്നാണ് കേസ്. കൂട്ടുപ്രതികളായ അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്