ദുർഗന്ധം വമിച്ചു, പ്രദേശവാസികളും വീട്ടുകാരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കാട്ടാനയുടെ ജഡം

Published : Jul 14, 2024, 11:51 PM IST
ദുർഗന്ധം വമിച്ചു, പ്രദേശവാസികളും വീട്ടുകാരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കാട്ടാനയുടെ ജഡം

Synopsis

കൊച്ചുപുരയ്ക്കൽ കടവിൽ ഫ്രാൻസിസ് എന്നയാളുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ആനയുടെ ജഡം കണ്ടത്.

കൊച്ചി: പെരുമ്പാവൂർ വേങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം. കൊച്ചുപുരയ്ക്കൽ കടവിൽ ഫ്രാൻസിസ് എന്നയാളുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ആനയുടെ ജഡം കണ്ടത്. തൊട്ടടുത്തുള്ള ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റാണ് ആന ചത്തതെന്നാണ് സംശയം. ജഡത്തിന് ഒന്നിൽ കൂടുതൽ ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം ഉയർന്ന സാഹചര്യത്തിലാണ് പ്രദേശവാസികളും വീട്ടുകാരും ഇവിടെ പരിശോധന നടത്തിയത്. പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ ജഡം കിടക്കുന്നതിന് സമീപത്തെ പ്ലാവിൽ നിന്ന്  ചക്കയിടാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ ലൈൻ പൊട്ടി ദേഹത്ത് വീണ് ഷോക്കേറ്റതാകാമെന്നാണ് നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം
നവംബർ 30ന് വിആർഎസ് എടുത്തു, പിന്നെ കാണാതായി, കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി