ഇരിങ്ങാലക്കുടയിൽ ബിജെപി ബൂത്ത് പ്രസിഡന്‍റിന് കുത്തേറ്റു; പ്രതി പിടിയിൽ

Published : Apr 09, 2026, 08:23 PM IST
Bjp worker attack

Synopsis

ബിജെപി ബൂത്ത് പ്രസിഡന്‍റായ നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് വയറ്റിൽ കുത്തേറ്റു. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആൾ കുത്തുകയായിരുന്നു.

തൃശ്ശൂർ: ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം. ബിജെപി ബൂത്ത് പ്രസിഡന്‍റായ നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് (62) വയറ്റിൽ കുത്തേറ്റു. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി സലോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ആറന്മുളയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങവെ കോൺഗ്രസ് ബൂത്ത് ഏജന്‍റിനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചെന്ന് പരാതി
വയോധികയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തൽ; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്