ബിജെപി സ്ഥാനാർഥിയായി 'സോണിയാ ​ഗാന്ധി', നല്ലതണ്ണിയിൽ കോൺ​ഗ്രസിനും സിപിഎമ്മിനും നെഞ്ചിടിപ്പ്

Published : Dec 02, 2025, 10:04 AM IST
Sonia Gandhi

Synopsis

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരിട്ടത്. എന്നാൽ, ബിജെപി പ്രവർത്തകനായ സുഭാഷിനെ വിവാ​ഹം ചെയ്തതോടെ സോണിയ ബിജെപി അനുഭാവിയായി.

മൂന്നാർ: മൂന്നാറിൽ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങി സോണിയാ ​ഗാന്ധിയും. മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡ് നല്ലതണ്ണിയിലാണ് ബിജെപി സ്ഥാനാർഥിയായി സോണിയാ ​ഗാന്ധി മത്സരിക്കുന്നത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ. നല്ലതണ്ണി കല്ലാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് പരേതനായ ദുരെരാജിന്റെ മകളാണു സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരിട്ടത്. എന്നാൽ, ബിജെപി പ്രവർത്തകനായ സുഭാഷിനെ വിവാ​ഹം ചെയ്തതോടെ സോണിയ ബിജെപി അനുഭാവിയായി. ഇത്തവണ സോണിയക്ക് മത്സരിക്കാനുള്ള സീറ്റും ലഭിച്ചു. കോൺഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർഥികൾ. നല്ലതണ്ണിയിൽ സോണിയാ ​ഗാന്ധി കോൺ​ഗ്രസിനെ തോൽപ്പിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസുണ്ടോ വിടുന്നു... പരിശോധിച്ചത് 500-ഓളം സിസിടിവി ദൃശ്യങ്ങൾ; യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ കൗമാരക്കാർ പിടിയിൽ
ഓട്ടോറിക്ഷയിൽ എത്തിയവർ വഴിയാത്രക്കാരനെ കുത്തി, ഫോണും ബാഗും തട്ടിയെടുത്തു; തലസ്ഥാനത്ത് ഗുണ്ടായിസം, പ്രതികൾ അറസ്റ്റിൽ