
ഒറ്റപ്പാലം: പി.കെ. ശശി ഒറ്റപ്പാലത്ത് ബിജെപിയുമായി ഡീലിന് ശ്രമിച്ചെന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ മറുപടിയുമായി ബിജെപിയുടെ മുൻ സ്ഥാനാർഥി പി. വേണുഗോപാൽ. ശശി 50 ലക്ഷം രൂപ ഓഫർ ചെയ്തു എന്നായിരുന്നു ആരോപണം. വോട്ട് മറിക്കാനായി ഒരു ഡീലും നടന്നിട്ടില്ല. ജില്ലാ സെക്രട്ടറി സുരേഷ് ബാബു ഒരു അച്ഛന് പിറന്നതാണെങ്കിൽ ആരോപണം തെളിയിക്കട്ടെയെന്ന് വെല്ലുവിളിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. പി. കെ. ശശിയുമായി പരിചയമില്ല, നമ്പർ പോലുമില്ല. അദ്ദേഹം എംഎൽഎ ആയിരുന്നപ്പോൾ പൊതുപരിപാടികളിൽ കണ്ടിട്ടുണ്ട്. സിപിഎം ആരോപണം നിയമപരമായി നേരിടുമെന്നും പി. വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒറ്റപ്പാലത്ത് മൂന്ന് തവണ ബിജെപി സ്ഥാനാർഥിയായ ആളാണ് വേണുഗോപാൽ. 25000 ലധികം വോട്ടുകളും നേടിയിട്ടുണ്ട്. ഇക്കുറി സ്ഥാനാർഥിയാക്കാത്തതിൽ അതൃപ്തിയുണ്ടെന്നും ഇത് മുതലാക്കി വോട്ട് മറിക്കാൻ പി. കെ. ശശി 50 ലക്ഷം രൂപ ഓഫർ ചെയ്തുവെന്നുമാണ് സിപിഎം ആരോപണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 42,000 വോട്ടുകളാണ് ബിജെപി ഒറ്റപ്പാലത്ത് നേടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam