മറ്റത്തൂരിൽ അതുലിന്റെ പ്രതികാരമോ; തന്റെ കമ്പനി പൂട്ടിച്ച സിപിഎമ്മിനോടുള്ള വിരോധം, സിപിഎം ഭരണം അവസാനിപ്പിച്ചതിന് പിന്നിൽ അതുലിന്റെ നീക്കങ്ങൾ

Published : Dec 28, 2025, 10:11 AM IST
Athul Krishna

Synopsis

തൃശൂർ മറ്റത്തൂരിൽ 25 വർഷം നീണ്ട സിപിഎം ഭരണം അട്ടിമറിച്ചു. ബിജെപി നേതാവ് അതുൽ കൃഷ്ണയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നതോടെയാണ് ഭരണം നഷ്ടമായത്. തന്റെ കമ്പനി പൂട്ടിച്ചതിലുള്ള പ്രതികാരമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

തൃശൂർ: സിപിഎമ്മിന്റെ ദുർഭരണത്തിനെതിരെയുള്ള രഹസ്യനീക്കത്തിന്റെ ഫലമാണ് കോൺ​ഗ്രസ് അം​ഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നതെന്ന് നീക്കത്തിന് ചുക്കാൻ പിടിച്ച ബിജെപി നേതാവ് അതുൽ കൃഷ്ണ. രഹസ്യമായിട്ടായിരുന്നു നീക്കം. വോട്ടെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്. അതുവരെ രഹസ്യമാക്കി വെച്ചു. ബിജെപിയുടെ ജില്ലാ, മണ്ഡലം നേതൃത്വത്തിന്റെ മുൻകൈയിലാണ് കൂറുമാറ്റം സാധ്യമാക്കിയതെന്നും അതുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റത്തൂരിൽ 25 വർഷമായി സിപിഎമ്മാണ് ഭരിക്കുന്നത്. അതിൽ കഴിഞ്ഞ അഞ്ച് വർഷം മോശം ഭരണമായികുന്നു. അഴിമതി, സ്വജനപക്ഷപാതം, ​ഗ്രൂപ് പോര് എന്നിവയായിരുന്നു മുഖമുദ്ര. അഞ്ച് പേരുടെ കിരാത ഭരണമായിരുന്നു. കഴിഞ്ഞ തവണത്തെ പ്രതിപക്ഷ നേതാവായിരുന്ന ഔസേപ്പായിരുന്നു ഇക്കുറി സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥി. കോൺ​ഗ്രസ് വിമതനായ ഔസേപ്പിനെ 15 ലക്ഷം രൂപ കൊടുത്ത് പർച്ചേസ് ചെയ്യുകയായിരുന്നു. 

സിപിഐക്കെതിരെയാണ് ഇയാൾ മത്സരിച്ചത്. സിപിഎമ്മിനെ മാറ്റി നിർത്തണമെങ്കിൽ ഒരുസ്വതന്ത്ര ഭരണം വേണമെന്ന ആവശ്യമുയർന്നു. ഔസേപ്പിനെ പർച്ചേസ് ചെയ്തപ്പോഴാണ് ബിജെപി നീക്കം തുടങ്ങിയതെന്നും അതുൽ പറഞ്ഞു. നേരത്തെ അതുലിന്റെ കമ്പനി ലൈസൻസ് പ്രശ്നവുമായി ബന്ധപ്പെട്ട് സിപിഎം ഭരണസമിതി പൂട്ടിച്ചിരുന്നു. മറ്റത്തൂരിലെ വ്ലോ​ഗറും കൂടിയാണ് ബിജെപി പ്രവർത്തകനായ അതുൽ. പഞ്ചായത്ത് ഭരണത്തിനെതിരെ നിരവധി ആരോപണങ്ങൾ അതുൽ ഉന്നയിച്ചിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ച് മെമ്പറായി. മറ്റത്തൂരിൽ അതുലിന്റെ പ്രതികാരമെന്നാണ് സോഷ്യൽമീഡിയയിൽ അഭിപ്രായമുയരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില്ല; മാളയിൽ റോഡിൽ കിടന്ന വണ്ടിയിൽ ബൈക്കിടിച്ച് യാത്രികന് ദാരുണാന്ത്യം
കള്ളനെ കിട്ടിയിട്ടും വഴിമുട്ടിയ കാർ മോഷണക്കേസ്; ട്വിസ്റ്റ് കൊണ്ടുവന്നത് കള്ളനോ പരാതിക്കാരനോ പൊലീസോ അല്ല, നാലാമതൊരാൾ