BJP Leader joins CPM : ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവടക്കം സിപിഎമ്മില്‍

Published : Jan 01, 2022, 01:12 AM IST
BJP Leader joins CPM : ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവടക്കം സിപിഎമ്മില്‍

Synopsis

ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളിലും കര്‍ഷക വിരുദ്ധ നയങ്ങളിലും വിലക്കയറ്റമടക്കമുള്ള ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് ബിജെപിയില്‍ നിന്നും വിട്ടതെന്ന് ബിജു ജോണ്‍ ഫിലിപ്പും അനില്‍ പള്ളിയാവട്ടവും പറഞ്ഞു.  

മാവേലിക്കര: ബിജെപി (BJP) ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ജോണ്‍ ഫിലിപ്പ്, ബിജെപി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് അനില്‍ പള്ളിയാവട്ടം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വര്‍ഗീസ് ശാമുവേല്‍ പല്ലാരിമംഗലം എന്നിവര്‍ സിപിഎമ്മില്‍ (CPM) ചേര്‍ന്നു. സിപിഎം തെക്കേക്കര പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാത്തികുളം പള്ളിമുക്കിന് നടന്ന യോഗത്തില്‍ മൂവര്‍ക്കും സ്വീകരണം നല്‍കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ജി ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹന്‍കുമാര്‍ അധ്യക്ഷനായി. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളിലും കര്‍ഷക വിരുദ്ധ നയങ്ങളിലും വിലക്കയറ്റമടക്കമുള്ള ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് ബിജെപിയില്‍ നിന്നും വിട്ടതെന്ന് ബിജു ജോണ്‍ ഫിലിപ്പും അനില്‍ പള്ളിയാവട്ടവും പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ജി ഹരിശങ്കറും ഏരിയ സെക്രട്ടറി കെ മധുസൂദനനും ചേര്‍ന്ന് രക്തഹാരമണിയിച്ച് പാര്‍ട്ടി പതാക നല്‍കി മൂവരെയും സ്വീകരിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ