ഇടതുസ്വതന്ത്രനെ കോൺ​ഗ്രസ് പിന്തുണച്ചു; പാണ്ടനാട് പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

By Web TeamFirst Published Jul 15, 2022, 5:44 PM IST
Highlights

എൽഡിഎഫ് സ്വതന്ത്ര അംഗം ജയിൻ ജിനു ജേക്കബും ബിജെപി സ്ഥാനാർഥിയായി ഷൈലജ രഘുറാമും മത്സരിച്ചു. ഷൈലജയ്ക്ക് അഞ്ച് വോട്ടുകൾ ലഭിച്ചപ്പോൾ ജയിനിന് ഏഴ് വോട്ടുകൾ ലഭിച്ചു.

ആലപ്പുഴ: എൽഡിഎഫ് സ്വതന്ത്രനെ കോൺ​ഗ്രസ് പിന്തുണച്ചതോടെ പാണ്ടനാട് പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. കോൺ​ഗ്രസ് പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്രനാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ആശ വി. നായർ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്വതന്ത്ര അംഗം ജയിൻ ജിനു ജേക്കബും ബിജെപി സ്ഥാനാർഥിയായി ഷൈലജ രഘുറാമും മത്സരിച്ചു. ഷൈലജയ്ക്ക് അഞ്ച് വോട്ടുകൾ ലഭിച്ചപ്പോൾ ജയിനിന് ഏഴ് വോട്ടുകൾ ലഭിച്ചു. നേരത്തെ ബിജെപിയുടെ ടി സി സുരേന്ദ്രൻ നായർ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ എൽഡിഎഫ് അംഗം മനോജ് കുമാർ വിജയിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ പഞ്ചായത്തു കൂടിയാണിത്. പാണ്ടനാടുകൂടി നഷ്ടമായതോടെ ജില്ലയിൽ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകൾ ഇല്ലാതായി. ചെന്നിത്തല, കോടംതുരുത്ത് പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ടിരുന്നു. പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബിജെപി.-6, സിപിഎം -5, കോൺഗ്രസ്-2 എന്നിങ്ങനെയാണു കക്ഷിനില. പാണ്ടനാടുപഞ്ചായത്ത് ഏഴാംവാർഡ് വന്മഴി വെസ്റ്റിൽനിന്നുള്ള പ്രതിനിധിയായിരുന്നു ആശ. രാഷ്ട്രീയാന്ധതമൂലം വികസനത്തെ എതിർക്കുന്ന ബിജെപിയുടെ നിലപാടിനൊപ്പം തുടരാൻ കഴിയില്ലെന്ന് ആശ വി. നായർ പറഞ്ഞു.

വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസം പാസായതിനെത്തുടർന്ന് പഞ്ചായത്തു പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടും വ്യക്തിപരമായി ആക്ഷേപിച്ചും ബിജെപി പ്രവർത്തകരും അനുഭാവികളും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു. ഇതിനെ തുടർന്നാണ് രാജിവെച്ചത്.

ആലപ്പുഴയിലെ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തിലും ഭരണം പോകും; പ്രസിഡന്‍റ് രാജിവെച്ചു

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപ്പഞ്ചായത്തായ പാണ്ടനാട്ടിൽ പ്രസിഡന്റ് ആശാ വി. നായർ രാജിവെച്ചു. ഇതോടൊപ്പം ഗ്രാമപ്പഞ്ചായത്ത് അംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചിട്ടുണ്ട്. പഞ്ചായത്തിൽ നേരത്തേ ബി.ജെ.പി. യുടെ വൈസ് പ്രസിഡന്റിനെ സിപിഎംകൊണ്ടുവന്ന അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലായ് ആറിനു നടത്താനിരിക്കെയാണ് പ്രസിഡന്റ് രാജിവെച്ചത്. പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവന്നിരുന്നില്ല. 

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ പഞ്ചായത്തു കൂടിയാണിത്. പാണ്ടനാടുകൂടി നഷ്ടമായതോടെ ജില്ലയിൽ ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകൾ ഇല്ലാതായി. ചെന്നിത്തല, കോടംതുരുത്ത് പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ടിരുന്നു. പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി.-6, സി.പി.എം.-5, കോൺഗ്രസ്-2 എന്നിങ്ങനെയാണു കക്ഷിനില. പാണ്ടനാടുപഞ്ചായത്ത് ഏഴാംവാർഡ് വന്മഴി വെസ്റ്റിൽനിന്നുള്ള പ്രതിനിധിയായിരുന്നു ആശ. രാഷ്ട്രീയാന്ധതമൂലം വികസനത്തെ എതിർക്കുന്ന ബി.ജെ.പി.യുടെ നിലപാടിനൊപ്പം തുടരാൻ കഴിയില്ലെന്ന് ആശ വി. നായർ പറഞ്ഞു. വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസം പാസായതിനെത്തുടർന്ന് പഞ്ചായത്തു പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടും വ്യക്തിപരമായി ആക്ഷേപിച്ചും ബി.ജെ.പി. പ്രവർത്തകരും അനുഭാവികളും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു. 

ബി.ജെ.പി. നേതൃത്വത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും പ്രയോജനമുണ്ടായില്ല. മന്ത്രിയും ചെങ്ങന്നൂർ എം.എൽ.എ. യുമായ സജി ചെറിയാൻ പഞ്ചായത്തിൽ വിവിധ വികസനപ്രവർത്തനങ്ങൾക്ക് 50 കോടിയോളം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്തു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ഒരുകോടി രൂപയോളം ജില്ലാപഞ്ചായത്തിൽനിന്നു തന്നു. പഞ്ചായത്തിന്റെ വികസനം ശരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിനു മന്ത്രിയുടെയും മറ്റു ജനപ്രതിനിധികളുടെയും സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. 
ജനങ്ങളിലാണു വിശ്വാസം. അവരോടു നീതിപുലർത്താൻ അനുവദിക്കാത്ത ബി.ജെ.പി. യുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു. ബി.ജെ.പി. ബാനറിൽ ജയിച്ച മെമ്പർ സ്ഥാനവും പ്രസിഡന്റുസ്ഥാനവും രാജിവെക്കുന്നു. 

തുടർന്നും ജനങ്ങളോടൊപ്പമുണ്ടാകുമെന്നും ആശ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. കൂടാതെ ആശ വി. നായർ ഇടതു പാളയത്തിലേക്കു പോകാനുള്ള സാധ്യതയാണു നിലവിലുള്ളത്. വൈസ് പ്രസിഡന്റിനെതിരേ മാത്രമായി ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നപ്പോൾത്തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങൾ കേട്ടിരുന്നു. 

 

click me!