അർധ രാത്രിവരെ മാത്രം 'മഹാ ഓഫർ' സമയം, അവസാന മണിക്കൂറുകളിൽ വമ്പൻ തിരക്ക്! ‘ഫ്ലാറ്റ് 50’ സെയിൽ ലുലുവിൽ പൊടിപൊടിക്കുന്നു

Published : Jul 06, 2025, 06:03 PM IST
lulu mall

Synopsis

ഇന്ന് അർധരാത്രി 2 മണിക്ക് ‘ഫ്ലാറ്റ് 50’ സെയിൽ അവസാനിക്കും

തിരുവനന്തപുരം: ആകർഷകമായ ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും ലുലു ഷോപ്പിങ്ങ് മാമാങ്കം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. ഇന്ന് അർധരാത്രി 2 മണിക്ക് ‘ഫ്ലാറ്റ് 50’ സെയിൽ അവസാനിക്കും. ലുലു മാളുകളിൽ ജൂലൈ 3 ന് തുടങ്ങിയ വമ്പൻ ഓഫർ സീസണിൽ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ലാറ്റ് 50 സെയിലിലൂടെ വലിയ വിലക്കഴിവിൽ സാധനങ്ങൾ വാങ്ങിക്കാം എന്നതാണ് ‘ഫ്ലാറ്റ് 50’ സെയിലിനെ ശ്രദ്ധേയമാക്കിയത്. ലുലു ഹൈപ്പർമാർക്കറ്റുകളിലെ എൻഡ് ഓഫ് സീസൺ സെയിൽസ് വില്പനയും നിലവിൽ നടക്കുന്നുണ്ട്. ഇതിനൊപ്പമുള്ള എൻഡ് ഓഫ് സീസൺ സെയിൽ ജൂലൈ 20 വരെ നടക്കും.

ഇന്റർനാഷണൽ ബ്രാൻഡുകൾ, ലുലു ബ്രാൻഡുകൾ എന്നിവയടക്കം അഞ്ഞൂറിലധികം ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഈ ഓഫറിലൂടെ ലഭിക്കും. ലുലു ഓൺലൈൻ ഇന്ത്യ ഷോപ്പിം​ഗ് ആപ് ഉപയോഗിച്ചും, www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും ഷോപ്പിങ് നടത്താം. ഫ്ലാറ്റ് 50 സെയിലിൽ, നിത്യോപയോഗ സാധനങ്ങൾ മുതൽ റീസെയിൽ പ്രൊഡക്ടുകൾ ഉൾപ്പെടെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് 50 ശതമാനം ഓഫറോടെ സ്വന്തമാക്കാം. ഓഫർ ദിവസങ്ങളിൽ ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, എന്റർടെയിൻമെന്റ് സെന്ററായ ലുലു ഫണ്‍ട്യൂറയും രാത്രി രണ്ട് വരെ പ്രവർത്തിക്കും.

ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ഓഫർ വില്പനയുടെ ഭാഗമാകുന്നുണ്ട്. ലുലു കണക്ടിൽ ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ഇലക്ട്രോണിക്സ്-ഹോം അപ്ലയൻസസിന്റെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഹോം അപ്ലയൻസസ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ 50% വിലക്കിഴിവിൽ നേടാനുള്ള വലിയ അവസരമാണുള്ളത്. ലുലു ഫാഷനിലും വലിയ വിലക്കിഴവിലാണ് വില്പന നടക്കാൻ പോകുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി നാല് ഷോപ്പിങ് മാളുകളാണ് ലുലു ഇന്റർനാഷണലിനുള്ളത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ