
തിരുവനന്തപുരം: നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ നോട്ടീസ് ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നാളെ മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്ന് പൊലീസ് നോട്ടിസിൽ പറയുന്നു. മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ല. ആർ ശ്രീലേഖ കേസിൽ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയർ ആശാ നാഥ് ആറാം പ്രതിയാണ്.
യമുന, സുമി ബാലു എന്നീ കൗൺസിലർമാർക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സുമി ബാലു ആണ് കേസിലെ ഒന്നാം പ്രതി. പൊലീസ് റിപ്പോർട്ടിന്‍റെറെ അടിസ്ഥാനത്തിലാണ് ബിജെപി കൗൺസിലർമാക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസിനെ വലിയ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കൾ പെരുമാറിയത്. ശ്രീലേഖയുടെ വിവാദമായ പോടാ പുല്ലേ പൊലീസ് വിളി ഈ പ്രതിഷേധ മാർച്ചിലാണ് നടന്നത്. കഴിഞ്ഞ ദിവസമാണ് വട്ടിയൂർക്കാവ് സംഘർഷത്തിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തത്. കേസിൽ ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്തിരുന്നു. ആർ ശ്രീലേഖക്ക് നോട്ടീസുമായി പൊലീസ് വീട്ടിൽ എത്തിയെങ്കിലും ശ്രീലേഖ ടൂറിലാണെന്ന് പൊലീസിനെ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam