മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയർ റിഷാൻ വന്യമൃഗശല്യത്തിന് പരിഹാരമായി എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ചു. വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ചിത്രം സഹിതം ഫോണിലേക്ക് മുന്നറിയിപ്പ് നൽകുന്ന ഈ ക്യാമറ, കർഷകർക്ക് കുറഞ്ഞ ചെലവിൽ വലിയ ആശ്വാസമാകും. ഈ സാങ്കേതികവിദ്യ വികസിപ്പിക്കാൻ സർക്കാരിന്റെയും കർഷകരുടെയും പിന്തുണ തേടുകയാണ് റിഷാൻ.

മലപ്പുറം : വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകി എ.ഐ സാങ്കേതികവിദ്യയുമായി യുവ എന്‍ജിനീയര്‍ രംഗത്ത്. കരുവാരകുണ്ട് തരിശ് സ്വദേശി റിഷാനാണ്, വന്യമൃഗങ്ങളുടെ സാന്നിധ്യം നേരത്തേ തിരിച്ച റിഞ്ഞ് ചിത്രം സഹിതം ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശമെത്തിക്കുന്ന എ. ഐ കാമറ വികസിപ്പിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ വന്യമൃഗ ആക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ദിവസേന കര്‍ഷകര്‍ നേരിടുന്നത്. ഇതിന് പരിഹാരം എന്ന ചിന്തയില്‍നിന്നാണ് കാമറയുടെ രൂപകല്‍പനയെന്ന് റിഷാന്‍ പറയുന്നു.

വന്യമൃഗഭീഷണിയില്‍നിന്ന് കര്‍ഷകരെ ശാശ്വതമായി മുക്തമാക്കുന്ന ഈ സാങ്കേതിക വിദ്യക്ക് മലയോര കര്‍ഷകരുടെ പിന്തുണ വേണം. സര്‍ക്കാറിന്റെ സാമ്പത്തികസഹായംകൂടി ലഭിച്ചാല്‍ ഇത് വികസിപ്പിക്കാന്‍ കഴിയുമെന്നും റിഷാന്‍ പറയുന്നു. എ. ഐ കാമറ വികസിപ്പിക്കുന്നതിലൂടെ കര്‍ഷകരുടെ വലിയൊരു പ്രശ്‌നത്തിനായിരിക്കും ഇത് പരിഹാരമാവുക. വലിയ സാമ്പത്തിക നഷ്ടത്തില്‍ നിന്നും രക്ഷനേടാനും കഴിയും. കുറഞ്ഞ ചെലവില്‍ തന്നെ കാമറകള്‍ സ്ഥാപിക്കാമെന്നും റിഷാന്‍ പറയുന്നു. തൃശൂര്‍ എ ന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയ റിങ്ങില്‍ ബിരുദം നേടിയ റിഷാന്‍ തരിശിലെ നെച്ചിക്കാടന്‍ ഹംസയുടെ മകനാണ്.