മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു

Published : Jun 02, 2022, 04:15 PM ISTUpdated : Jun 02, 2022, 04:17 PM IST
മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു

Synopsis

മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേർന്നുള്ള പാറയിൽ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങൾ പാലക്കാട് എഇഒ ഓഫീസിലെ ക്ലാർക്കായ ജ്യോതിഷ് കുര്യക്കോയാണ് പകർത്തിയത്

പാലക്കാട്: മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേർന്നുള്ള പാറയിൽ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങൾ പാലക്കാട് എഇഒ ഓഫീസിലെ ക്ലാർക്കായ ജ്യോതിഷ് കുര്യക്കോയാണ് പകർത്തിയത്. കവയിലെ ആൺ കരിമ്പുലിയോടെപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അനാമിക, ആത്മിക, അദ്രിക, അവനിക; ഒറ്റപ്രസവത്തിലെ നാല് കണ്‍മണികള്‍ ഒരുമിച്ച് പടികയറി, പ്രവേശനോല്‍സവം കെങ്കേമമായി

ആലപ്പുഴ: ഒറ്റപ്രസവത്തില്‍ ജനിച്ച നാല് കണ്‍മണികള്‍ ഇന്ന് ഒരുമിച്ച് സ്കൂളിന്‍റെ പടികയറി. ആലപ്പുഴ നൂറനാട്ടെ രതീഷ് , സൗമ്യ ദമ്പതികളുടെ പെണ്‍മക്കളാണ് പ്രവേശനോല്‍സവം കെങ്കേമമാക്കി എൽ കെ ജിയിലേക്ക് കാലെടുത്തുവച്ചത്. പുത്തന്‍ ബാഗിൽ പെന്‍സിലും നോട്ട് ബുക്കുകളും എല്ലാം അടുക്കി പെറുക്കി വച്ചാണ് നാല് കുരുന്നുകളും ഒന്നിച്ച് സ്കൂളിലേക്കെത്തിയത്. അനാമികയും ആത്മികയും അദ്രികയും അവനികയും ഒന്നിച്ച് കൈ പിടിച്ച് സ്കൂളിലെക്കെത്തിയത് ഏവ‍ർക്കും സന്തോഷമുള്ള കാഴ്ചയായിരുന്നു. നൂറനാട്ടെ രതീഷ് സൗമ്യ ദമ്പതികൾക്ക് 2018 ലാണ്  ഈ കണ്‍മണികള്‍ പിറന്നത്.

വീടിന് സമീപത്തെ എസ് കെ വി സ്കൂളിൽ എല് കെ ജി യിലേക്കാണ് ഈ കുരുന്നുകൾ ചുവട് വച്ചത്. പോകുന്നത് വല്യ സ്കൂളിലേക്കാണെന്ന സന്തോഷത്തിലായിരുന്നു കുഞ്ഞുങ്ങള്‍. കൈ നിറയെ ദൈവം കുഞ്ഞുങ്ങളെ സമ്മാനിച്ചു. പക്ഷെ അത്ര എളുപ്പമല്ല കാര്യങ്ങളെന്നാണ് അമ്മ സൗമ്യയുടെ പക്ഷം. പരസ്പരമുള്ള വഴക്ക് പരിഹരിക്കലാണ് പ്രധാന ജോലിയെന്നും സൗമ്യ കൂട്ടിച്ചേർത്തു.

 

ഇനി പുതിയ പഠനകാലം, സ്‍കൂളുകള്‍ തുറന്നു; വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമെന്ന് മുഖ്യമന്ത്രി

അതേസമയം ഇന്ന് രാവിലെ സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി; സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി

കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രണ്ടു വർഷത്തെ കൊവിഡ് ഇടവളേയ്ക്ക് ശേഷമാണ് സംസ്ഥാനം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. പാഠപുസ്തക, യൂണിഫോം വിതരണം 90 ശതമാനം പൂർത്തിയായി. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‍നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.

 

PREV
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി