ബ്ലേഡല്ല, കൊടുവാൾ... ആറര ലക്ഷം രൂപയ്ക്ക് പലിശ 17 ലക്ഷം, എന്നിട്ടും മതിയായില്ല, വാഹനവും പിടിച്ചുവച്ചു; യുവാവ് അറസ്റ്റിൽ

Published : Aug 27, 2025, 09:42 AM IST
Haran

Synopsis

ഹരനിൽ നിന്നു പണം കടം വാങ്ങിയ മരിയാപുരം സ്വദേശി വിശാഖ്‌ വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് പാറശാല പെ‍ാലീസിൻ്റെ നടപടി. 100 രൂപയ്ക്കു പത്തു രൂപ നിരക്കിൽ ഹരനിൽ നിന്നും ഒന്നര വർഷം മുൻപ് വിശാഖ് ആറരലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു.

തിരുവനന്തപുരം: അമിത പലിശയീടാക്കി പണം കടം നൽകുകയും ഇരട്ടിയോളം തിരിച്ചടച്ചിട്ടും ഭീഷണിപ്പെടുത്തി വാഹനം ഈടായി പിടിച്ചെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കെ‍ാറ്റാമം മേലെക്കോണം സ്വദേശി ഹരൻ (30) ആണ് പിടിയിലായത്. ഹരനിൽ നിന്നു പണം കടം വാങ്ങിയ മരിയാപുരം സ്വദേശി വിശാഖ്‌ വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് പാറശാല പെ‍ാലീസിൻ്റെ നടപടി. നൂറു രൂപയ്ക്കു പത്തു രൂപ നിരക്കിൽ ഹരനിൽ നിന്നും ഒന്നര വർഷം മുൻപ് വിശാഖ് ആറരലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പല തവണയായി 17 ലക്ഷം രൂപ തിരിച്ചു നൽകിയെങ്കിലും വീണ്ടും പണം നൽകാനുണ്ടെന്ന് ഭീഷണിപ്പെടുത്തി വിശാഖിന്റെ കാർ ഈടായി ഹരൻ പിടിച്ചെടുത്തു.

വാഹനം വിട്ടു നൽകുന്നതിനു വിശാഖ് പലരിൽ നിന്നും പണം കടം വാങ്ങി വീണ്ടും നൽകിയെങ്കിലും കാർ തിരിച്ചുനൽകിയില്ല. തുടർന്നാണ് പിതാവ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പാറശാല പൊലീസ് നടത്തിയ അന്വേഷണത്തിൽ പലിശക്കാരനെ തിരിച്ചറിഞ്ഞു.ഹരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമിത പലിശയ്ക്ക് നൽകിയ പണത്തിനു ഈടായി വാങ്ങിയ നാലു കാറുകൾ, കണക്കിൽ പെടാത്ത 2 ലക്ഷം രൂപ, 7 വാഹനങ്ങളുടെ ആർസി ബുക്ക്, പലരുടെയും പേരിലുള്ള തുക എഴുതാതെ ഒപ്പ് രേഖപ്പെടുത്തിയ ചെക്ക് തുടങ്ങിയവ കണ്ടെത്തി.പാറശാല എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ദീപുവും സംഘവും ഹരനെ പിടികൂടി കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി
'റോഡിൽ വെച്ചും തല്ലി, വീട്ടിൽ നിന്നിറക്കിവിട്ടു'; പിതാവിന്‍റെ ക്രൂരമർദനത്തെ തുടർന്ന് ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒൻപതാം ക്ലാസുകാരി