തൃശൂരിലെ അപകടത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Published : Sep 06, 2026, 04:05 PM IST
rajeev chandrasekhar

Synopsis

ദേശീയപാതയിലെ നിയമലംഘനം തടയുന്നതിലും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്നും, സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് ഈ പഴിചാരലെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂര്‍: തൃശൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ കുറ്റം ചുമത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ കേരളം മുഴുവന്‍ ദു:ഖത്തിലായിരിക്കെ, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് പകരം കുറ്റം മറ്റുള്ളവരുടെ മേല്‍ ചുമത്താനുള്ള സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദേശീയപാത നിര്‍മ്മാണം കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണെങ്കിലും, ദേശീയപാതയില്‍ പട്രോളിംഗ് നടത്തുക, അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നിവ സംസ്ഥാന പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഉത്തരവാദിത്വമാണ് അതില്‍ വീഴ്ച വരുത്തിയതിന്റെ പരിണിതഫലമാണ് എട്ട് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍ണായകമായ റോഡ് ഭാഗത്ത് വലിയ വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്തിട്ടും അത് കണ്ടെത്തി നീക്കം ചെയ്യുന്നതില്‍ സംസ്ഥാന ട്രാഫിക് സംവിധാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. എ.ഐ. ക്യാമറകളിലൂടെ വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതേസമയം റോഡുകളില്‍ ഗുരുതരമായ നിയമലംഘനം നടത്തുന്ന ഭാരവാഹനങ്ങള്‍ക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാ തിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം.

സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ സമീപനം അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ യഥാര്‍ഥ ഉത്തരവാദിത്വം ഏറ്റെടുക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സര്‍ക്കാരിനെയല്ല, നിയമം കൃത്യമായി നടപ്പാക്കി പൗരന്മാരുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്ന ഉത്തരവാദിത്വമുള്ള സര്‍ക്കാരിനെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡി.ആര്‍.ഡി.ഓയുടെ പേരില്‍ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ്; ചെന്നൈ സ്വദേശി പിടിയില്‍
8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം, ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും