
തൃശ്ശൂർ : കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ, പോലീസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. പാതകളിലെ സുരക്ഷ സംവിധാനങ്ങളും, ട്രാഫിക് ക്രമീകരണങ്ങളും സംഘം വിലയിരുത്തും. ദേശീയപാതകളിൽ മതിയായ സൂചന ബോർഡുകളും ബാരിക്കേടുകളും സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. മതിയായ സുരക്ഷാസംവിധാനങ്ങളുടെ അഭാവവും അനധികൃത പാർക്കിങ്ങുമാണ് കയ്പ്പമംഗലത്ത് നടന്ന വൻ അപകടത്തിന് പിന്നിലെന്ന ആക്ഷേപം ഉയർന്നിരുന്നു.
കൈപ്പമംഗലം അപകടം: വീഴ്ചയില്ലെന്ന് എന്‍എച്ച്എഐ
തൃശൂര്‍: എട്ട് പേരുടെ ജീവന്‍ നഷ്ടപ്പെട്ട കൈപ്പമംഗലം അപകടത്തില്‍ തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ). അപകടം നടന്ന സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നതായി എന്‍എച്ച്എഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപകടത്തിന് മുമ്പ് തന്നെ സ്ഥലത്ത് സമഗ്രമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഗതാഗതം വഴിതിരിച്ചുവിടുന്ന സ്ഥലത്തിന് 500 മീറ്റര്‍, 250 മീറ്റര്‍, 50 മീറ്റര്‍ മുമ്പായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. കൂടാതെ, ബാരിക്കേഡുകള്‍, ട്രാഫിക് കോണുകള്‍, പ്രതിഫലന അടയാളങ്ങള്‍, നിര്‍മാണ മേഖലയ്ക്ക് സമീപം തിളങ്ങുന്ന മുന്നറിയിപ്പ് ലൈറ്റുകള്‍ എന്നിവയും ഒരുക്കിയിരുന്നതായും എന്‍എച്ച്എഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
വെളളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് കൈപ്പമംഗലം പനമ്പിക്കുന്നിന് സമീപം, മൂന്നുപീടിക ബൈപ്പാസിന്റെ തുടക്കത്തിന് സമീപം എന്‍എച്ച് -66 ല്‍ അപകടമുണ്ടായത്. അപകടത്തിന് തൊട്ടുമുമ്പ് വാഹനം അമിത വേഗതയില്‍ സഞ്ചരിച്ചിരുന്നതായും, ഇടിയുടെ തൊട്ടുമുമ്പ് അതിവേഗ ഗതാഗതത്തിനുള്ള പാതയില്‍ ട്രക്ക് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നതായും പ്രാഥമിക സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നതായി എന്‍എച്ച്എഐ വ്യക്തമാക്കി. ലോക്കല്‍ പൊലീസില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എന്‍എച്ച്എഐയുടെ പ്രോജക്റ്റ്? സംഘം സ്ഥലത്തെത്തി അധിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും കൂടുതല്‍ ശക്തമായ ബാരിക്കേഡിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും അപകടത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളും സംബന്ധിച്ച അന്വേഷണത്തിന് പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്നും എന്‍എച്ച്എഐ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam