Malliyottu Palottu Kavu : മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്സവ പറമ്പില്‍ ബോര്‍ഡ്; പ്രതിഷേധം ശക്തം

Published : Apr 17, 2022, 11:49 PM IST
Malliyottu Palottu Kavu : മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്സവ പറമ്പില്‍ ബോര്‍ഡ്; പ്രതിഷേധം ശക്തം

Synopsis

മലബാറിലെ കളിയാട്ട കാവുകളിൽ ജാതിമതങ്ങൾക്ക് അതീതമായി ആളുകൾ ഒത്തുകൂടാറുണ്ട്. എന്നാൽ ആ സങ്കൽപ്പം തന്നെ ഇല്ലാതാക്കുകയാണ് മല്ലിയോട്ട് പാലോട്ട് കാവിൽ പ്രത്യക്ഷപ്പെട്ട ബോർഡ്. 

കുഞ്ഞിമംഗലം: ഉത്സവ പറന്പിലേക്ക് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തിയുള്ള ക്ഷേത്ര കമ്മിറ്റിയുടെ ബോർഡിനെതിരെ പ്രതിഷേധം. കണ്ണൂർ പയ്യന്നൂർ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു.

മലബാറിലെ കളിയാട്ട കാവുകളിൽ ജാതിമതങ്ങൾക്ക് അതീതമായി ആളുകൾ ഒത്തുകൂടാറുണ്ട്. എന്നാൽ ആ സങ്കൽപ്പം തന്നെ ഇല്ലാതാക്കുകയാണ് മല്ലിയോട്ട് പാലോട്ട് കാവിൽ പ്രത്യക്ഷപ്പെട്ട ബോർഡ്. കാവിലെ വിഷു കൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീംങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ടാണ് ക്ഷേത്രത്തിന് പരിസരത്ത് ബോർഡ് ഉയർന്നത്. 

ഏപ്രിൽ 14 മുതൽ 19 വരെ നീണ്ട് നിൽക്കുന്ന ഉത്സവ സമയത്താണ് മുസ്സീങ്ങൾക്ക് കാവിനകത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്രം ഭാരവാഹികളുടെ വിവേചനപരമായ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വർഷങ്ങളായി ഇങ്ങനെ ബോർഡ് വെയ്ക്കാറുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് ക്ഷേത്രം കമ്മിറ്റിയുടെ വിശദീകരണം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എന്നെ സ്ഥാനാർഥിയാക്കി എല്ലാവരും മുങ്ങി, പോസ്റ്ററും പിടിച്ച് ബിജെപി സ്ഥാനാർഥി; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ