തൃശ്ശൂർ നെടുപുഴയിൽ കോൾ പാടത്ത് ബോട്ട് മുങ്ങി അപകടം: കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി

Published : Jul 04, 2026, 09:12 AM IST
boat accident

Synopsis

അഞ്ച് പേരിൽ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവർക്കായി ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

തൃശ്ശൂർ: തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് അഞ്ചം​ഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവിൽ വെച്ച് മുങ്ങി അപകടമുണ്ടായത്. വളർത്തുമീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു ഇവർ. അഞ്ച് പേരിൽ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവർക്കായി ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കന്യാകുമാരിയിലെ ക്ഷേത്രത്തിൽ കവർച്ച നടത്തി കേരളത്തിലേക്ക് മുങ്ങി, മോഷ്ടാവിനെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച പൊലീസ് കുടുക്കി
എല്ലാ പ്രശ്നത്തിനും പരിഹാരം പ്രാർത്ഥന, ആലപ്പുഴയിലെ വീട്ടമ്മ അഷറഫിനെ കണ്ണടച്ച് വിശ്വസിച്ചു, താലിമാലയടക്കം 5 പവനും 1.5 ലക്ഷവും തട്ടിയ 52കാരൻ പിടിയിൽ