എറണാകുളത്ത് പൊലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

Published : Jul 04, 2026, 08:29 AM IST
 Ernakulam Police Suspension

Synopsis

എറണാകുളത്ത് പൊലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിലാണ് സംഭവം. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവർക്കെതിരെ ആണ് നടപടി. 

കൊച്ചി: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവർ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരിൽനിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

മറ്റ് രണ്ട് ഉദ്യോഗസ്ഥരായ നവാസിനെയും വിഷ്ണുവിനെയും ഹിൽപാലസ് സ്റ്റേഷനിൽ എത്തിച്ച് ബ്രെത്ത് അനലൈസർ പരിശോധനയും തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയും നടത്തി. ഇരുവരും മദ്യപിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ഫാൻസിക്ക് ഫാൻസേറെ! ആർടി ഓഫീസിന് കോടികൾ വരുമാനം; അഞ്ച് വർഷത്തിനിടെ നേടിയത് 33.15 കോടി രൂപ
തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങി 2 പേരെ കാണാതായി, തെരച്ചിൽ തുടർന്ന് ഫയർഫോഴ്സ്