അനധികൃത മത്സ്യബന്ധനം; ഫിഷറീസ് വകുപ്പ് ബോട്ട് പിടിച്ചെടുത്തു

By Web TeamFirst Published May 27, 2019, 11:05 PM IST
Highlights

ആലപ്പുഴയുടെ തീരങ്ങളില്‍ ശക്തമായ പെട്രോളിംഗ് നടത്തി വരുകയാണ് ഫിഷറീസ് വകുപ്പ്. 

ആലപ്പുഴ:  അനധികൃത മത്സ്യബന്ധനം നടത്തിയ ഫിഷിംഗ് ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. അര്‍ത്തുങ്കല്‍ ഭാഗത്ത് അനധികൃത മത്സ്യബന്ധനം  നടത്തിയ പീറ്റര്‍ എമേഴ്‌സന്‍റെ ഉടമസ്ഥതയിലുള്ള 'യാസിന്‍' എന്ന ഫിഷിംഗ് ബോട്ടാണ് പിടിച്ചെടുത്തത്. കരയോട് ചേര്‍ന്ന് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്ത്. 

2.50 ലക്ഷം രൂപ പിഴ അടച്ചതിനെ തുടര്‍ന്ന് ബോട്ട് വിട്ട് അയച്ചു. ആലപ്പുഴയുടെ തീരങ്ങളില്‍ ശക്തമായ പെട്രോളിംഗ് നടത്തി വരുകയാണ് ഫിഷറീസ് വകുപ്പ്. അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍  പിഴ ചുമത്തുകയും ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്. ആറുവര്‍ഷമായി ലൈസന്‍സ് പുതുക്കാതെ കരയോട് ചേര്‍ന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയ രാജീവന്‍ തോട്ടപ്പള്ളി എന്നയാളുടെ ഉടമസ്ഥതയിലുള്ള 'പറശിനി' എന്ന ബോട്ട് കഴിഞ്ഞ ദിവസം  പിടിച്ചെടുത്തിരുന്നു. 

അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന് വടക്ക് ഭാഗത്ത് കരയോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തിയ അച്ചുമോന്‍ എന്ന പേരിലുള്ള ബോട്ട് ഫിഷറീസ് വകുപ്പ് ഈ മാസം 26 ന് പിടിച്ചെടുത്തിരുന്നു.  കെ എം എഫ് ആര്‍ ആക്ട് പ്രകാരമുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാനായി ഈ ബോട്ടുകള്‍ അഴീക്കല്‍ ഹാര്‍ബറില്‍ സൂക്ഷിച്ചിട്ടുണ്ട്.  രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ക്കെതിരെയും കെ എം എഫ് ആര്‍ ആക്ടിന് വിരുദ്ധമായി മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്ന ബോട്ടുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകിരിക്കുന്നതും, നിയമാനുസൃതമായ പിഴ ഈടാക്കുന്നതുമാണ്.
 

click me!