മല്ലപ്പള്ളിയിൽ 9 വയസുകാരിയുടെ മരണം എച്ച് വണ്‍ എന്‍ വണ്‍ മൂലം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

Published : May 27, 2019, 09:25 PM IST
മല്ലപ്പള്ളിയിൽ  9 വയസുകാരിയുടെ മരണം എച്ച് വണ്‍ എന്‍ വണ്‍ മൂലം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

Synopsis

പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുട്ടി ഈ മാസം ഇരുപത്തിനാലിനാണ് മരിച്ചത്.

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസം ഒന്‍പതുവയസുകാരി മരിച്ചത് എച്ച് വണ്‍ എന്‍ വണ്‍ മൂലമെന്ന് സ്ഥിരീകരണം. പത്തനംതിട്ട ജില്ലയിലെ ഈ വർഷത്തെ ആദ്യ എച്ച് വണ്‍ എന്‍ വണ്‍ മരണമാണ് ഇത്. പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുട്ടി ഈ മാസം ഇരുപത്തിനാലിനാണ് മരിച്ചത്. മണിപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. ഗർഭിണികൾ, കുട്ടികൾ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ