എഞ്ചിൻ തകരാറിലായ വള്ളങ്ങൾ കടലിൽ അകപ്പെട്ടു; ഒടുവിൽ സാഹസികമായി കരയ്‌ക്കെത്തിച്ച് ഫിഷറീസ് വകുപ്പ്

By Web TeamFirst Published Sep 21, 2020, 8:57 PM IST
Highlights

നടുക്കടലിൽ മത്സ്യബന്ധനത്തിന് ഇടെയാണ് രണ്ട് വള്ളങ്ങളുടെയും എഞ്ചിനുകൾ തകരാറിലായത്. ഉടൻ തന്നെ ഈ വിവരം തൊഴിലാളികൾ ഫിഷറീസ് വകുപ്പിനെ അറിയിച്ചു. 

അമ്പലപ്പുഴ: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കടലിൽ അപകടത്തിൽപ്പെട്ട രണ്ട് മത്സ്യബന്ധന വള്ളങ്ങൾ സാഹസികമായി കരയ്‌ക്കെത്തിച്ചു. 45 തൊഴിലാളികളെയും രക്ഷപ്പെടുത്തി. അഴീക്കൽ തുറമുഖത്തു നിന്ന് തിങ്കളാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട അമ്മ, അനുഷ്ഠാനം എന്നീ വള്ളങ്ങളെയാണ് കായംകുളം തീരത്ത് എത്തിച്ചത്.

നടുക്കടലിൽ മത്സ്യബന്ധനത്തിന് ഇടെയാണ് രണ്ട് വള്ളങ്ങളുടെയും എഞ്ചിനുകൾ തകരാറിലായത്. ഉടൻ തന്നെ ഈ വിവരം തൊഴിലാളികൾ ഫിഷറീസ് വകുപ്പിനെ അറിയിച്ചു. തുടർന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ടിൽ പൊലീസുകാരായ ജോസഫ് ജോൺ, ഷിബു, ലൈഫ് ഗാർഡുകളായ ജയൻ, ജോർജ് എന്നിവർ ചേർന്ന് തൊഴിലാളികളെയും വള്ളങ്ങളെയും രക്ഷപ്പെടുത്തി കായംകുളം തീരത്ത് എത്തിക്കുകയായിന്നു. അതിശക്തമായ കാറ്റായതിനാൽ സാഹസികമായാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്.

click me!