എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Aug 19, 2026, 12:48 PM IST
drowning

Synopsis

ഇടവ പൊട്ടക്കുളം സ്വദേശി ഷഹാൻ ആണ് മരിച്ചത്. മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടര്‍ന്ന് യുവാവ് കായലിൽ ചാടിയത്.

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാൻ ആണ് മരിച്ചത്. മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടര്‍ന്ന് യുവാവ് കായലിൽ ചാടിയത്. ഇടവയിൽ കായൽതീരത്ത് ലഹരി ഉപയോഗമെന്ന് വിവരത്തെ തുടര്‍ന്നാണ് മഫ്തിയിൽ എക്സൈസ് സംഘം എത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താഴെവെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എക്സൈസ്‌ ഉദ്യോഗസ്ഥർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി; അയ്യപ്പഭക്തർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്: മന്ത്രി കെ മുരളീധരൻ