വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്: മന്ത്രി കെ മുരളീധരൻ

Published : Aug 19, 2026, 11:11 AM IST
k muraleedharan

Synopsis

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം ശക്തമാക്കാൻ മന്ത്രി കെ.മുരളീധരൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകി. കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഈ സ്ക്വാഡ്, റസിഡൻസ് അസോസിയേഷനുകളുടെ സഹായത്തോടെ കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കാൻ ആരോഗ്യ - ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെയും കോർപറേഷൻ ആരോഗ്യവിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുക.

രോഗബാധിത പ്രദേശങ്ങളെ കുറിച്ച് കൃത്യമായി ധാരണയുള്ള കൗൺസിലർമാരുടെ പങ്കാളിത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഫലപ്രദമാകൂവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ആരോഗ്യവകുപ്പും കോർപറേഷനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് പറയുമ്പോഴും കൗൺസിലർമാർ ഇക്കാര്യം അറിയുന്നില്ലെന്ന പരാതികൾ ഉയർന്നതോടെയാണ് ഏകോപനം ഉറപ്പാക്കാൻ സംയുക്ത സ്‍ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കൗൺസിലർമാരുടെയും ആരോഗ്യവകുപ്പിലെയും കോർപറേഷന്റെയും ജീവനക്കാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്ത്. വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടാനും തീരുമാനിച്ചു. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെയും കോർപറേഷന്റെയും പ്രവർത്തനങ്ങൾ സ്കൂൾ കേന്ദ്രീകരിച്ച് ഊർജ്ജിതമാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ
തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം