പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; യുവതി ബീച്ചിലെത്തിയത് ഭര്‍ത്താവിനൊപ്പം, മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് പൊലീസ്

Published : Apr 29, 2026, 02:19 PM ISTUpdated : Apr 29, 2026, 02:24 PM IST
beach death

Synopsis

പൊന്നാനി സ്വദേശി ആയിട്ടുള്ള ഫാത്തിമ (22) യാണ് മരിച്ചത്. പൊന്നാനി ഹാർബർ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി.

മലപ്പുറം: മലപ്പുറം പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ആയിട്ടുള്ള ഫാത്തിമ (22) യാണ് മരിച്ചത്. പൊന്നാനി ഹാർബർ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് പ്രതികരിച്ചു.

യുവതിയും ഭർത്താവും ഒരുമിച്ചാണ് ഇന്നലെ ബീച്ചിലേക്ക് പോയത്. ഭർത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. സംശയം മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിന് സമീപം തോക്കും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു, നാലുപേർ അറസ്റ്റിൽ
കത്തിച്ചാമ്പലായത് 8 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളടക്കം 18 വണ്ടികൾ, 4 കോടി രൂപയുടെ നാശനഷ്ടം; പുറമേരിയിലെ അപകട കാരണം ബാറ്ററി തീപിടിച്ചത്