
ആലപ്പുഴ: മധ്യവയസ്‌കന്റെ മൃതദേഹം വെള്ളാപ്പള്ളി പള്ളിക്ക് സമീപം കനാലിൽ കണ്ടെത്തി. പവർ ഹൗസ് വാർഡ് കൈതപ്പോള പുരയിടത്തിൽ പരേതനായ ജയ്‌ലനിയുടെ മകൻ മെഹമ്മൂദ് (56)ന്റെ മൃതദേഹം ആണ് കനാലിൽ കണ്ടെത്തിയത്.
രാവിലെ 11 മണിയോടെ ഇയാൾ വീട്ടിൽ നിന്നും നടക്കാൻ ഇറങ്ങിയത് ആണെന്ന് ബന്ധുക്കൾ അറിയിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്ക് ഇടക്ക് ചുഴലി വരാറുണ്ടായിരുന്നു എന്നും കനാൽ കരയിലൂടെ നടന്നപ്പോൾ ഇത്തരത്തിൽ സംഭവിച്ചത് ആവാം വെള്ളത്തിൽ വീഴാൻ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അവിവിവാഹിതനായ ഇയാൾ സഹോദരന്റെ ഒപ്പമായിരുന്നു താമസം. ഇടക്ക് വീട്ടിൽ നിന്നും ഇറങ്ങി പോകാറുള്ള മെഹമ്മൂദ് ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചെത്താറുള്ളത് എന്നും പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാംസ്‌ക്കാരം പോസ്റ്റുമോർട്ടത്തിനും കൊവിഡ് ടെസ്റ്റിനും ശേഷം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam