
കോഴിക്കോട്: ജില്ലയിൽ പുതുതായി ഇന്ന് 31 പ്രദേശങ്ങളെ കൂടി കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. ഒമ്പത് പ്രദേശങ്ങളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് കണ്ടെയിൻമെൻ്റ് സോണുകളുടെ പ്രഖ്യാപനം.
കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ വാർഡുകളായ 22 വെണ്ണക്കാട്, 25 മേഡേൺ ബസാർ, 2 വാവാട് വെസ്റ്റ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 14 കാവുംപുറം, 9 വെസ്റ്റ് കൈത പൊയിൽ, 15 പെരുമ്പള്ളി, നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാർഡ് 13 കാവും പൊയിൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 പുതിയടം വടക്ക് വെള്ളലശേരി മാളികത്തടം റോഡ്, തെക്ക് കാരെത്തിങ്ങൽ, കിഴക്ക് വെള്ളലശ്ശേരി, പൂളിയക്കോട്ട് റോഡ്, പടിഞ്ഞാറ് വെള്ളലശേരി - മാവൂർ റോഡ്, വാർഡ് 17 കുഴക്കോട് പുൽപറമ്പിൽ ഫോർ മിൽ മുതൽ കിഴക്ക്കുറുക്കൻ കുന്നുമ്മൽ റോഡ് മുതൽ തോണി പോക്കിൽ ഭാഗം, കുഴക്കോട് ഹെൽത്ത് സബ് സെൻ്ററിൻ്റെ കിഴക്ക് ഭാഗം, ചാത്തമംഗലം കുഴകോട് കിണർ- സ്റ്റോപ്പിൻ്റെ കിഴക്കു ഭാഗം, വാർഡ് 15 ചെട്ടിക്കടവ് കിഴക്കേ ഭാഗം വിരിപ്പിൽ ചെട്ടിക്കടവ് റോഡ് പടിഞ്ഞാറു കൊട്ടാരം ബസ്റ്റോപ്പ് പറക്കുന്നു ചെട്ടിക്കടവ്- ശീമാട്ടി ഹോട്ടൽ വരെ തെക്ക് - പടിഞ്ഞാറു കൊട്ടാരം സ്റ്റോപ് പറക്കുന്നു ചെട്ടിക്കടവ് ശീമാട്ടി ഹോട്ടൽ വരെ വടക്ക് വിരിപ്പിൽ അടുത്ത് കൊട്ടാരം സ്റ്റോപ്പ് വരെ.
കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് 5 ചെലപ്രം, ' നൊച്ചാട്ഗ്രാമപഞ്ചായത്ത് വാർഡ് 13 - നെഞ്ചുറ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വാർഡ് മ കെ.പി.ആർ നഗർ,നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9-നടുവണ്ണൂർ സൗത്തിലെ മയിലാഞ്ചി മുക്ക് മുതൽ കുടുംബക്ഷേമ ഉപകേന്ദ്രം വരെയും പുളിഞ്ഞോളി അംഗനവാടി കെല്ലോ റത്ത് മുക്ക് വരയും ഉൾപ്പെടുന്ന പ്രദേശം, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 11 അങ്കകളരി, 10 നടുവണ്ണൂർ ഈസ്റ്റ്, വടകര മുൻസിപ്പാലിറ്റി വാർഡ് 21 ആച്ചം മണ്ടി, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാർഡ് 13 ഉണ്ണികുളം, ചേളന്നൂർഗ്രാമപഞ്ചായത്ത് വാർഡ് 14 കുളം കൊള്ളിത്താഴം.
അരിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 4 തറമ്മൽ, ഫറോക്ക് മുൻസിപ്പാലിറ്റി വാർഡ് 2 കോലോളിത്തറ, കടലുണ്ടിഗ്രാമപഞ്ചായത്ത് വാർഡ് 2 ഹൈസ്കൂൾ, വാർഡ് 11 ആലുങ്കൽ , മണിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 മെട പിലാവിൽ സെൻ്റർ, മുക്കം മുൻസിപ്പാലിറ്റി വാർഡ് 13 കുറ്റിപ്പാല, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വാർഡ് 11 അറക്കൽ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 4 എടക്കര, വാർഡ് 17 പടന്നക്കളം, തിരുവള്ളൂർ
ഗ്രാമപഞ്ചായത്ത് വാർഡ് 7 തണ്ടോട്ടി, വാർഡ് 19 ചെമ്മത്തൂർ നോർത്ത്, വാർഡ് 7 ലെ കോട്ടപ്പള്ളി ടൗൺ എന്നിവയാണ് പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ.
താമരശേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 7, 11, 13, 16, മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 32, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 10, കക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8, കായക്കൊടി ഗ്രാമപഞ്ചായത്തിലെ വാർഡ് 9, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 4, കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17, മുടാടി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 4,7,15, കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ വാർഡുകളായ 39, 41 എന്നിവയെയാണ് കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam