മാന്നാറിൽ ആറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Jun 18, 2021, 05:01 PM IST
മാന്നാറിൽ ആറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

മാന്നാർ കുട്ടംപേരൂർ ആറ്റിൽ കുളിക്കാനിറങ്ങിയതിന് ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 21-കാരനായ സിദ്ധാർത്ഥിന്റെ മൃതദേഹമാണ് ചെങ്ങന്നൂർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 

ആലപ്പുഴ: മാന്നാർ കുട്ടംപേരൂർ ആറ്റിൽ കുളിക്കാനിറങ്ങിയതിന് ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 21-കാരനായ സിദ്ധാർത്ഥിന്റെ മൃതദേഹമാണ് ചെങ്ങന്നൂർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 

സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫിൻ്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ ആരംഭിച്ച തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ആറ്റിൽ നിന്ന് സിദ്ധാർത്ഥിൻ്റെ മൃതശരീരം കണ്ടെടുത്തത്.

ആലപ്പുഴയിൽ നിന്ന് സീനിയർ ഫയർ & റെസ്ക്യു ഓഫീസർ ടി സാബുവിൻ്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയുടെ സ്കൂബാ ഡൈവേഴ്സാണ്  ആറിൻ്റെ അടിത്തട്ടിൽ നിന്നും സിദ്ധാർത്ഥിനെ കണ്ടെത്തിയത്. ബുധനൂർ പഞ്ചായത്ത് എണ്ണക്കാട് ഗൗരി നിവാസിൽ സിദ്ധാർത്ഥ് വ്യാഴാഴ്ച്ച വൈകിട്ട് 5 മണിയ്ക്ക് എണ്ണയ്ക്കാട് കൊട്ടാരത്തിൽ വടക്കേ മഠത്തിൽ കടവിൽ കൂട്ടുകാരനുമായി കുളിക്കാനിറങ്ങുകയും കുളിക്കുന്നതിനിടയിൽ ആറിൻ്റെ ആഴമുള്ള നടുഭാഗത്തേയ്ക്ക് കാൽ വഴുതി മുങ്ങിപ്പോകുകയുമായിരുന്നു. 

കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ്റെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ  വെള്ളത്തിൽ തെരച്ചിൽ ആരംഭിക്കുകയും ചെങ്ങന്നൂർ അഗ്നി രക്ഷാനിലയത്തിൽ വിളിച്ചറിയിക്കുക്കുകയും ചെയ്തു. ചെങ്ങന്നൂർ അഗ്നിരക്ഷാ നിലയത്തിലെ നീന്തൽ വിദഗ്ദരും നാട്ടുകാരും മാന്നാർ പോലീസും ചേർന്ന് വ്യാഴാഴ്ച രാത്രി 9.30 വരെ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും സിദ്ധാർത്ഥിനെ കണ്ടെത്താൻ കഴിഞ്ഞില്ല. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !