
മലപ്പുറം: നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിൻ (27) എന്ന യുവാവാണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും ട്രോമാകെയർ അംഗങ്ങളും നസ്ര സന്നദ്ധ സേനയും മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് യുവാവ് ബൈക്ക് നിർത്തി പുഴയിൽ ചാടിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും ട്രോമാകെയർ അംഗങ്ങളും. നസ്ര സന്നദ്ധ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
വൈകീട്ട് ആറ് മണി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഉച്ചയോടെ മൃതദേഹം കണ്ടെത്തി. ബൈക്കിലുണ്ടയിരുന്ന ഫോണിലേക്ക് മരിച്ച വിപിന്റെ ഭാര്യ വിളിച്ചതോടെയാണ് പുഴയിൽ ചാടിയത് ആരാണെന്ന് വ്യക്തമായത്.
പുഴയിൽ നല്ലതോതിൽ വെള്ളവും ഒഴുക്കുമുണ്ട്. പാലത്തിന് താഴെ നിന്നും ഇരുന്നൂറ് മീറ്ററോളം ദൂരത്തിലാണ് തിരച്ചിൽ നടത്തിയത്. പുഴക്ക് ഇരുവശങ്ങളിലും വള്ളിച്ചെടികളും കാടും മൂടിയ അവസ്ഥയാണ്.
വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, കേസെടുക്കുമെന്ന് പൊലീസ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം