മുത്താമ്പി പാലത്തില്‍ നിന്നും ഒരാൾ ചാടിയതായി വിവരം, ഉടനെത്തി സ്കൂബ സംഘം; 48കാരന്‍റെ മൃതദേഹം കണ്ടെത്തി

Published : Sep 15, 2025, 02:25 PM IST
man-jumped-from-bridge

Synopsis

പുലര്‍ച്ചെ അഞ്ചോടെയാണ് കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി അഗ്നിരക്ഷാ നിലയത്തിലേക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും വെള്ളിമാടുകുന്നില്‍ നിന്നും രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി.

കോഴിക്കോട്: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി. അരിക്കുളം സ്വദേശി പ്രമോദിന്‍റെ (48) മൃതദേഹമാണ് അഗ്നിരക്ഷാസേന മുങ്ങിയെടുത്തത്. പാലത്തിന് സമീപം വച്ചാണ് മൃതദേഹം ലഭിച്ചത്.

പുലര്‍ച്ചെ അഞ്ചോടെയാണ് കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി അഗ്നിരക്ഷാ നിലയത്തിലേക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും വെള്ളിമാടുകുന്നില്‍ നിന്നും രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയായിരുന്നു. സംഘത്തിലെ സ്‌കൂബ ടീമാണ് മൃതദേഹം പുറത്തെടുത്തത്. 

കൊയിലാണ്ടി നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ വി കെ ബിജു, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍ കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ജീവനക്കാരായ അനൂപ് വി കെ, മനുപ്രസാദ്, അഭിലാഷ്, നിഖില്‍ മല്ലിശ്ശേരി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം