കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Published : Jun 29, 2025, 03:51 PM IST
fisherman death

Synopsis

പുലി മുരുകൻ എന്ന വള്ളത്തിലെ തൊഴിലാളികളാണ് മ്യതദേഹം കണ്ടെത്തിയത്

അമ്പലപ്പുഴ: പുന്നപ്ര പറവൂർ സെന്‍റ് ആന്‍റണീസ് ചാപ്പലിന്‍റെ തീരത്തു നിന്ന് കടലിൽ പോയി കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്തുവള്ളം മറിഞ്ഞ് കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് ചാണയിൽ വീട്ടിൽ സ്റ്റീഫന്‍റെ (റോക്കി-55) മൃതദേഹമാണ് ഇന്ന് രാവിലെ പത്തോടെ തോട്ടപ്പള്ളി പൊഴി മുഖത്തടിഞ്ഞത്. 

പുലി മുരുകൻ എന്ന വള്ളത്തിലെ തൊഴിലാളികളാണ് മ്യതദേഹം കണ്ടെത്തിയത്. വെള്ളിയാഴ് ച പുലർച്ചെ പൊന്തു ഇറക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ടാണ് റോക്കിയെ കാണാതായത്. തുടർന്ന് തീരദേശ പൊലീസും, മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: മോളി. ,മക്കൾ: പ്രിൻസി, റോബിൻ, മരുമകൻ: ഡിക്സൺ.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ
ബൈക്ക് യാത്രക്കിടെ ചാക്ക് പൊട്ടി റോഡിലേക്ക് ചിതറി വീണ് അടക്ക; അപ്രതീക്ഷിത സംഭവത്തിൽ പിടിയിലായത് മൂന്ന് അടക്ക മോഷ്ടാക്കൾ