കൊട്ടിയത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് ചാടിപ്പോയ റഷ്യൻ യുവാവ് പിടിയിൽ

Published : Jun 29, 2025, 02:44 PM ISTUpdated : Jun 29, 2025, 02:47 PM IST
Ilia Ikkimo

Synopsis

പൊലീസ് നടത്തിയ തെരച്ചിലിൽ ഉമയനല്ലൂരിൽ നിന്ന് യുവാവിനെ പിടികൂടുകയായിരുന്നു.

കൊല്ലം: കൊട്ടിയത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി പോയ റഷ്യന്‍ യുവാവ്  പിടിയിൽ. 27 വയസുള്ള ഇലിയ ഇക്കിമോ ആണ് കൊട്ടിയം പൊലീസിൻ്റെ പിടിയിലായത്. ട്രാൻസിറ്റ് ഹോമിലെ പൊലീസുകാരെ ആക്രമിച്ചാണ് ഇയാൾ ചാടിപ്പോയത്. പൊലീസ് നടത്തിയ തെരച്ചിലിൽ ഉമയനല്ലൂരിൽ നിന്ന് യുവാവിനെ പിടികൂടുകയായിരുന്നു. മതില്‍ ചാടാന്‍ ശ്രമിക്കവെ ഇയാള്‍ക്ക് നിസാര പരിക്കേറ്റു. 

2024-ലാണ് സന്ദർശന വിസയിൽ ഇലിയ ഇക്കിമോ കേരളത്തിൽ എത്തിയത്. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി കപ്പലിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അന്ന് പിടിയിലായത്. ട്രാൻസിറ്റ് ഹോമിൽ പാർപ്പിച്ച യുവാവ് കേസിൽ വിചാരണ നേരിടുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ