കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ, പൊലീസ് അന്വേഷണം തുടങ്ങി

Published : Sep 04, 2026, 02:40 AM IST
death

Synopsis

മൊബൈൽ ഫോണും മറ്റു വസ്തുക്കളും മുറിയിൽ കണ്ടെത്തിയെങ്കിലും ആളെ കാണാതായതോടെ കോവളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ കുന്നുംപാറ പാറമടയിലെ ജലാശയത്തിൽ ലാൽ കൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം നെടുമം വട്ടവിള വീട്ടിൽ ലാൽ കൃഷ്ണ (36) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞ ലാൽ കൃഷ്ണ കുന്നുംപാറ മഠത്തിൽ എത്തുകയും അവിടെ സ്ഥിരമായി തങ്ങുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലാൽ കൃഷ്ണയെ കാണാതായത്.

മൊബൈൽ ഫോണും മറ്റു വസ്തുക്കളും മുറിയിൽ കണ്ടെത്തിയെങ്കിലും ആളെ കാണാതായതോടെ ബന്ധുക്കളും ക്ഷേത്രം ഭാരവാഹികളും ചേർന്ന് കോവളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 7.30 ഓടെ കുന്നുംപാറ പാറമടയിലെ ജലാശയത്തിൽ ലാൽ കൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തി.

വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് മൃതദേഹം കരയിലേക്ക് മാറ്റിയത്. ചെരുപ്പ് പാറപ്പുറത്ത് വച്ച നിലയിലായിരുന്നതിനാൽ ചാടിയതാവാൻ സാധ്യതയെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു. അതേസമയം യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറുവരിപ്പാതയില്‍ തെറ്റായ ദിശയില്‍ ഓടിച്ചു കയറ്റിയ സ്വകാര്യ ബസ്സിന് 7500 രൂപ പിഴ; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു
കോഴിക്കോട് രണ്ട് സംഭവങ്ങളിലായി സ്ത്രീകള്‍ക്ക് നേരെ ആക്രമണം: ഓൺലൈൻ ടാക്സി ഡ്രൈവർ അടക്കം രണ്ട് പേര്‍ അറസ്റ്റിൽ