
ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്. മായയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാർഡിലെ തൊട്ടപ്പുറത്തുള്ള തോട്ടിൽ മൃതദേഹം പൊന്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്നങ്ങൾ മായക്കുണ്ടായിരുന്നതായി വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് മായ ബീച്ച് വാർഡിൽ വാടകയ്ക്ക് താമസിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam