കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് കണ്ടെത്തിയത് 6 എല്ലിൻ കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും; സംഭവം തൃശ്ശൂർ അരിമ്പൂരിൽ

Published : May 01, 2026, 11:28 PM IST
Thrissur bones

Synopsis

വെള്ളം കോരുന്ന കയർ ഇറക്കി പൊക്കി കയറ്റിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിൽ കല്ല് കിട്ടിയിട്ട് നിലയിൽ അസ്ഥി കണ്ടെത്തിയത്. തുടർന്ന് ചാക്ക് വലിച്ച് കയറ്റി പരിശോധിച്ചപ്പോഴാണ് ചാക്കിൽ 6 ചെറിയ എല്ലിൻ കഷണങ്ങളും, ഒരു സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്

തൃശ്ശൂർ: തൃശ്ശൂർ അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് 6 എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു. സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. 14 വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലന്റെ വീടിന് പിറകിലുള്ള കിണറ്റിലാണ് അസ്ഥി കണ്ടെത്തിയത്. വെള്ളം കോരുന്ന കയർ ഇറക്കി പൊക്കി കയറ്റിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിൽ കല്ല് കിട്ടിയിട്ട് നിലയിൽ അസ്ഥി കണ്ടെത്തിയത്. തുടർന്ന് ചാക്ക് വലിച്ച് കയറ്റി പരിശോധിച്ചപ്പോഴാണ് ചാക്കിൽ 6 ചെറിയ എല്ലിൻ കഷണങ്ങളും, ഒരു സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്. ഇതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം
കൂടൽമാണിക്യത്തിൽ ഇടഞ്ഞ ആനയെ പകർത്തുന്നതിനിടെ ചാനൽ ക്യാമറയ്ക്ക് നേരെ പാപ്പാൻമാരുടെ കല്ലേറ്