ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

Published : May 01, 2026, 11:11 PM IST
Accident Death

Synopsis

തിരുവനന്തപുരം ആനാടാണ് അപകടം ഉണ്ടായത്. പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്. നിലത്ത് വീണ യുവാവിന്‍റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു.

തിരുവനന്തപുരം: ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആനാടാണ് അപകടം ഉണ്ടായത്. പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്. വൈകീട്ട് ആറരയോടെ വിനയകുമാർ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ പുറകിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. നിലത്ത് വീണ യുവാവിന്‍റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂടൽമാണിക്യത്തിൽ ഇടഞ്ഞ ആനയെ പകർത്തുന്നതിനിടെ ചാനൽ ക്യാമറയ്ക്ക് നേരെ പാപ്പാൻമാരുടെ കല്ലേറ്
രഹസ്യ വിവരം കിട്ടി, പരിശോധനക്കെത്തിയപ്പോൾ വീട്ടില്‍ 'മിനി ബിവറേജ്'; വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍